ജനവാസകേന്ദ്രത്തില്‍ കടുവ, ആള്‍ക്കൂട്ടത്തെ ഓടിച്ചിട്ട് ആക്രമിച്ചു ( വീഡിയോ)

അസമില്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കടുവ ആള്‍ക്കൂട്ടത്തെ ആക്രമിച്ചു
ജനവാസകേന്ദ്രത്തില്‍ കടുവ, ആള്‍ക്കൂട്ടത്തെ ഓടിച്ചിട്ട് ആക്രമിച്ചു ( വീഡിയോ)
Updated on: 
1 min read

ദിസ്പൂര്‍: അസമില്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കടുവ ആള്‍ക്കൂട്ടത്തെ ആക്രമിച്ചു. പേടിച്ച് വിരണ്ട നാട്ടുകാര്‍ കൂട്ടത്തോടെ ഓടുന്നതും പിന്നാലെ ആക്രമിക്കാന്‍ കടുവ ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.

ദിസ്പൂര്‍ നഗരത്തിലാണ് കടുവ ഇറങ്ങിയത്. കടുവയുടെ ആക്രണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദിസ്പൂര്‍ നഗരത്തിന് വെളിയില്‍ ആളുകളെ ആക്രമിക്കുന്ന കടുവയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. നാട്ടുകാര്‍ ഒന്നടങ്കം പരിഭ്രാന്തിയിലാണ്.

കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ നിന്ന് പുറത്തുകടന്ന കടുവയാകാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വെറ്റിനറി സംഘത്തെ അയച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com