മമതയില്ല, ബംഗാള്‍ നിയമസഭയില്‍ തൃണമൂലിനെ ശോഭന്‍ദേബ് നയിക്കും

കൊല്‍ക്കത്ത പോര്‍ട്ട് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ഫിര്‍ഹാദ് ഹക്കീം ആണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പ്
Sobhandeb Chattopadhyay
Sobhandeb Chattopadhyay
Updated on
1 min read

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായി ബലിഗഞ്ച് എംഎല്‍എ ശോഭന്‍ദേബ് ചതോപാധ്യായയെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുത്തു. ധനേകാലി എംഎല്‍എ അസീമ പത്ര, ചൗരാംഗിയില്‍ നിന്നുള്ള അംഗം നയന ബന്ദേപാധ്യായ എന്നിവരെ പ്രതിപക്ഷ ഉപനേതാക്കളായും നിശ്ചയിച്ചു.

Sobhandeb Chattopadhyay
തമിഴകത്ത് വിജയ് സർക്കാർ അധികാരമേറ്റു: മന്ത്രിസഭയിൽ സെങ്കോട്ടയ്യനും നിർമ്മൽ കുമാറും

കൊല്‍ക്കത്ത പോര്‍ട്ട് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ഫിര്‍ഹാദ് ഹക്കീം ആണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പ്. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്‍ മേയറായിരുന്നു ഹക്കീം. ബംഗാളിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി പുതുതായി നിയമിതരായ നേതാക്കള്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.

Sobhandeb Chattopadhyay
'ഒരേ ഒരു ശത്രു ബിജെപി'; ബംഗാളിന്റെ ഐക്യത്തിന് ഇടതുപാര്‍ട്ടികളുമായി ഒന്നിക്കാം; ആഹ്വാനവുമായി മമത

നിയമസഭ തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയാണ് നേരിട്ടത്. തെരഞ്ഞെടുപ്പില്‍ മമത പരാജയപ്പെട്ടപ്പോള്‍, തൃണമൂല്‍ കോണ്‍ഗ്രസ് 80 സീറ്റുകളാണ് നേടിയത്. 294 അംഗ നിയമസഭയില്‍ 207 സീറ്റുകള്‍ നേടി ബിജെപി ഉജ്ജ്വല വിജയം നേടുകയും, ബംഗാളില്‍ ആദ്യമായി അധികാര്തതിലേറുകയും ചെയ്തു. മമതയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ശനിയാഴ്ച അധികാരമേറ്റെടുക്കുകയും ചെയ്തു.

Summary

Trinamool Congress appoints Sobhandeb Chattopadhyay as LoP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com