

ചെന്നൈ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. രാവിലെ ആറു മണി മുതല്‍ രാവിലെ ഏഴു മണി വരെയും വൈകീട്ട് ഏഴുമണി മുതല്‍ വൈകീട്ട് എട്ടുമണി വരെയും മാത്രമേ പടക്കം പൊട്ടിക്കാന്‍ പാടുള്ളൂ എന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അമിതമായ വായു- ശബ്ദ മലിനീകരണം കുറയ്ക്കുന്നതിനും സുരക്ഷിതവും കൂട്ടായതുമായ ആഘോഷങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് രണ്ടു മണിക്കൂര്‍ സമയം അനുവദിച്ചിരിക്കുന്നത്. പരിസ്ഥിതി സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും വാര്‍ത്താക്കുറിപ്പ് ഓര്‍മ്മിപ്പിച്ചു.' ദീപാവലി എന്നത് പ്രകാശത്തിന്റെയും കുടുംബ സന്തോഷത്തിന്റെയും ആഘോഷമാണ്. പ്രകൃതിയോട് ഇണങ്ങിനില്‍ക്കുന്ന രീതിയില്‍ വേണം ഇത് ആഘോഷിക്കാന്‍. അമിതമായ ശബ്ദവും പുകയും ഉണ്ടാക്കുന്ന പടക്കങ്ങള്‍ക്ക് പകരം, പരിസ്ഥിതിക്ക് ദോഷം വരുത്താത്ത രീതികള്‍ തെരഞ്ഞെടുത്ത് ഈ ദിവസം ആഘോഷിക്കണമെന്ന് ഞങ്ങള്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു'- കുറിപ്പില്‍ പറയുന്നു.
2018ലെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മലിനീകരണം കുറഞ്ഞ ഹരിത പടക്കങ്ങള്‍ മാത്രമേ നിര്‍മ്മിക്കാനും വില്‍ക്കാനും പാടുള്ളൂ. ഇത് ഉറപ്പുവരുത്താനായി തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. സ്‌കൂളുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടങ്ങള്‍ എന്നിവ വഴിയാണ് പ്രചാരണം നടത്തുന്നത്. അമിതമായ ശബ്ദമുണ്ടാക്കുന്ന ചങ്ങലപ്പടക്കങ്ങള്‍ പൊട്ടിക്കുന്നത് കര്‍ശനമായി ഒഴിവാക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ നിശബ്ദ മേഖലകള്‍ക്ക് അടുത്തും തീപിടിത്ത സാധ്യതയുള്ള വൈക്കോല്‍ മേഞ്ഞ വീടുകള്‍ക്ക് സമീപവും പടക്കം പൊട്ടിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates