കോണിപ്പടിയില്‍ നിന്ന് മൂത്രമൊഴിച്ചു, തര്‍ക്കം;  47കാരനെ മൂത്തസഹോദരന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു

കോണിപ്പടിയില്‍ നിന്ന് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത 47 കാരനെ മൂത്തസഹോദരന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു
കോണിപ്പടിയില്‍ നിന്ന് മൂത്രമൊഴിച്ചു, തര്‍ക്കം;  47കാരനെ മൂത്തസഹോദരന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു
Updated on
1 min read

അഹമ്മദാബാദ്: കോണിപ്പടിയില്‍ നിന്ന് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത 47 കാരനെ മൂത്തസഹോദരന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. അഹമ്മദാബാദിലെ ദാനില്‍മഡ ഗ്രാമത്തിലാണ് സംഭവം. സാരമായി പരിക്കേറ്റ പുല്‍കിതിനെ അയല്‍വാസികള്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂത്തസഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. 

പൊലീസ് പറയുന്നത് ഇങ്ങനെ:  സഹോരങ്ങള്‍ രണ്ടും ഒരുവീടിന്റെ മുകളിലത്തെയും താഴത്തെയും നിലയിലാണ് താമസിക്കുന്നത്. സ്വത്ത് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും നല്ല യോജിപ്പിലായിരുന്നില്ല. മൂത്തസഹോദരന്‍ കല്‍പ്പേഷ് വീടിന്റെ താഴത്തെ നിലയില്‍ ആര്‍ടിഒ ജീവനക്കാരനായ പുല്‍കിത് മുകളിലത്തെ നിലയിലുമാണ് താമസം.

ചൊവ്വാഴ്ച് ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ കോണിപ്പടിയില്‍ നിന്ന് സഹോദരന്‍ മൂത്രമൊഴിക്കുന്നത് കാണുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. വൈകീട്ട് പുല്‍കിത് മൂത്തസഹോദരനെതിരെ പൊലിസില്‍ പരാതി നല്‍കി

പിറ്റേദിവസം ഇതേ ചൊല്ലി കല്‍പേഷ് കല്‍പീതുമായി വഴക്കിട്ടു. കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് കുത്തുകയും ചെയ്തു. ബഹളം കേട്ടെത്തിയ അയല്‍വാസികള്‍ ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കല്‍പ്പേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com