'ഷോര്‍ട്ട് ഷര്‍ട്ട് നിനക്ക് ചേരില്ല'; 20കാരന്‍ അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ചു, അമ്മയെ തള്ളിയിട്ടു

ഗുജറാത്തില്‍ ഷോര്‍ട്ട് ഷര്‍ട്ട് ധരിക്കുന്നത് എതിര്‍ത്തതിന് അച്ഛനെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

അഹമ്മദാബാദ്: ഗുജറാത്തില്‍ ഷോര്‍ട്ട് ഷര്‍ട്ട് ധരിക്കുന്നത് എതിര്‍ത്തതിന് അച്ഛനെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. അസഭ്യം പറഞ്ഞതായും ശാന്തനാക്കാന്‍ ശ്രമിച്ച സഹോദരനെ അടക്കം കുടുംബാംഗങ്ങളെയും മര്‍ദ്ദിച്ചതായും അച്ഛന്റെ പരാതിയില്‍ പറയുന്നു.

അഹമ്മദാബാദില്‍ ചൊവ്വാഴ്ചയാണ് സംഭവം. 42കാരനെ സിറാജ് ഷെയ്ക്കിനെ 20കാരനായ മൂത്തമകനാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഇളയ സഹോദരന്റെ ഷര്‍ട്ട് ധരിക്കുന്നത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. ഇത് ചെറുതാണെന്നും പാകമാകില്ലെന്നും പറഞ്ഞതോടെയാണ് യുവാവ് അച്ഛനെ മര്‍ദ്ദിക്കാനും അസഭ്യം പറയാനും തുടങ്ങിയതെന്ന് പരാതിയില്‍ പറയുന്നു.

'ഇത് തീരെ ചെറിയ ഷര്‍ട്ടാണ്. ഇത് നിനക്ക് പാകമാകില്ല. ഇത് നിനക്ക് ഒട്ടും ചേരുകയും ചെയ്യുന്നില്ല.'- ഇത് പറഞ്ഞ് ഉടന്‍ തന്നെ മകന്‍ തന്നെ അസഭ്യം പറയാന്‍ തുടങ്ങിയതായി സിറാജ് ഷെയ്ക്ക് പറയുന്നു. തനിക്ക് ഇഷ്ടമുള്ളത് ധരിക്കുമെന്നും ആരും ഇതിനെ എതിര്‍ക്കേണ്ടതില്ലെന്നും പറഞ്ഞ് കൊണ്ടാണ് യുവാവ് മര്‍ദ്ദനം തുടങ്ങിയത്. 

യുവാവിനെ ശാന്തനാക്കാന്‍ ശ്രമിച്ച ഇളയ സഹോദരന്‍ ഉള്‍പ്പെടെയുള്ളവരെയും 20കാരന്‍ മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു. യുവാവ് തള്ളിയിട്ടതിനെ തുടര്‍ന്ന് അമ്മയ്ക്ക് പരിക്ക് പറ്റിയതായും പരാതിയിലുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com