ആകാശത്ത് ഇന്ന് വിസ്മയ കാഴ്ച; സമ്പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ത്യയില്‍ എപ്പോള്‍?, എത്ര മണിക്കൂര്‍ നീണ്ടുനില്‍ക്കും?
ന്യൂഡല്‍ഹി: ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കുന്ന സമ്പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന് ദൃശ്യമാകും. സെപ്റ്റംബര്‍ 7-8 തീയതികളിലാണ് ചന്ദ്രഗ്രഹണം അല്ലെങ്കില്‍ ബ്ലഡ് മൂണ്‍ എന്നറിയപ്പെടുന്ന പ്രതിഭാസം ദൃശ്യമാകുക. ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ എത്തുകയും ചന്ദ്രോപരിതലത്തില്‍ ഭൂമിയുടെ നിഴല്‍ വീഴ്ത്തുകയും ചെയ്യും. ഇത് ചന്ദ്രന് അതിശയിപ്പിക്കുന്ന കടും ചുവപ്പ്-ഓറഞ്ച് തിളക്കം നല്‍കുന്നതാണ് പ്രതിഭാസം.
ഇന്ത്യയടക്കം ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ഗ്രഹണം പൂര്‍ണമായി ആസ്വദിക്കാം. ഇന്ത്യന്‍ സമയം രാത്രി 8.58 ന് ഭൂമിയുടെ നിഴല്‍ ചന്ദ്രനുമേല്‍ വീണ് തുടങ്ങും. രാത്രി 11.41 ഓടെയാകും ചന്ദ്രന്‍ പൂര്‍ണമായും മറയ്ക്കപ്പെടുക. എട്ടാം തീയതി അര്‍ദ്ധരാത്രി കഴിഞ്ഞ് ഇരുപത്തിരണ്ട് മിനുട്ട് പിന്നിടുമ്പോള്‍ ചന്ദ്ര ബിംബംത്തിന് മുകളില്‍ നിന്ന് നിഴല്‍ മാറിത്തുടങ്ങും. 2.25 ഓടെ ഗ്രഹണം പൂര്‍ണമായി അവസാനിക്കും. ഗ്രഹണം 5 മണിക്കൂറും 27 മിനിറ്റും നീണ്ടുനില്‍ക്കും.
ചന്ദ്ര ബിംബം പൂര്‍ണമായും ഭൂമിയുടെ നിഴലിലാകുന്ന സമ്പൂര്‍ണ ഗ്രഹണം ഒരു മണിക്കൂറും ഇരുപത്തിരണ്ട് മിനുട്ടും നീണ്ട് നില്‍ക്കും.ഇന്ത്യയില്‍ എല്ലായിടത്തും പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയും ഉള്‍പ്പെടെ ഏഷ്യയുടെ മിക്ക ഭാഗങ്ങളിലും ഗ്രഹണം പൂര്‍ണ്ണമായും ദൃശ്യമാകും. യൂറോപ്പ്, ആഫ്രിക്ക, കിഴക്കന്‍ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളും ഈ പ്രതിഭാസത്തിന്റെ ഭാഗിക ഘട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും.
Total Lunar Eclipse today: Check timings, visibility in India and other details
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

