kolkata sexual assault case
അറസ്റ്റിലായ പ്രതി, കോളജ്‌

'കാല്‍ക്കല്‍ വീണു കരഞ്ഞു പറഞ്ഞു, അവര്‍ കേട്ടില്ല; കൊല്‍ക്കത്തയില്‍ വിദ്യാര്‍ഥിനിയെ ക്യാമ്പസിനുള്ളില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തു

സംഭവവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് ചത്രപരിഷത്ത് ജനറല്‍ സെക്രട്ടറി മോണോജിത് മിശ്ര ഉള്‍പ്പടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു.
Published on

കൊല്‍ക്കത്ത: വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് കൊല്‍ക്കത്ത ലോ കോളജിലെ ഗാര്‍ഡ് റൂമില്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് ചത്രപരിഷത്ത് ജനറല്‍ സെക്രട്ടറി മോണോജിത് മിശ്ര ഉള്‍പ്പടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ രണ്ടുപേര്‍ ലോകോളജ് വിദ്യാര്‍ഥികളാണ്. നഗരത്തിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ഒരു ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി 10 മാസങ്ങള്‍ക്ക് ശേഷമാണ് ഈ നടുക്കുന്ന സംഭവവും.

'യുവതി നല്‍കിയ പരാതിയില്‍ മൂന്നുപേരെ അറസ്റ്റു ചെയ്തു. ജൂണ്‍ 25നാണ് സംഭവം നടന്നത്. അന്വേഷണം പുരോഗമിക്കുകയാണ്'പൊലീസ് അറിയിച്ചു. സംഭവത്തെ അപലപിച്ച് ബിജെപി രംഗത്തെത്തി. ഭീകരമായ സംഭവമാണ് നടന്നതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.

kolkata sexual assault case
താജ് മഹലില്‍ ചോര്‍ച്ച, പ്രധാന താഴികക്കുടത്തില്‍ വിള്ളല്‍ കണ്ടെത്തി

മുഖ്യപ്രതിയായ കോളജിലെ പൂര്‍വ വിദ്യാര്‍ഥിയും തൃണമൂല്‍ കോണ്‍ഗ്രസ് ചത്രപരിഷത്ത് നേതാവുമായ മിശ്ര തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും എന്നാല്‍ മറ്റൊരാളുമായി ഇഷ്ടമുള്ളതിനാല്‍ അത് നിരസിച്ചതായും വിദ്യാര്‍ഥിനി പറയുന്നു. തന്റെ ആണ്‍ സുഹൃത്തിനെയും മാതാപിതാക്കളെയും കള്ളക്കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി കോളജിനുള്ളില്‍ തന്നെ തടവിലാക്കിയതായും മറ്റു രണ്ടുപേരുടെ സഹായത്തോടെ ഉപദ്രവിക്കുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

kolkata sexual assault case
'ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ സ്ത്രീകളുടെ താല്‍പ്പര്യങ്ങള്‍ക്കും മധ്യവര്‍ഗ മൂല്യങ്ങള്‍ക്കും എതിര്‌'

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതോടെ താന്‍ അത് എതിര്‍ക്കുകയും തന്നെ വെറുതെ വിടാന്‍ അവരോട് കരഞ്ഞപേക്ഷിക്കുകയും ചെയ്തു. മോണോജിത്തിന്റെ കാല്‍ക്കല്‍ വീണ് തന്നെ ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചെങ്കിലും അവര്‍ തന്നെ ബലാത്സംഗത്തിനിരയാക്കുയായിരുന്നു. മറ്റുരണ്ടുപേര്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു.

Summary

24-year-old Kolkata college student got raped in a guardroom

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com