റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ പരേഡ്; രാജ്ഭവനുകളിലേക്ക് മാര്‍ച്ച്; സമരം കടുപ്പിക്കാന്‍ കര്‍ഷകര്‍

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം
ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ നിന്ന്/ പിടിഐ
ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ നിന്ന്/ പിടിഐ
Updated on: 
1 min read


ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. നാലാം തീയതി നടക്കുന്ന ചര്‍ച്ചയില്‍ ഉചിത തീരുമാനമായില്ലെങ്കില്‍ സമരം കടുപ്പിക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. 

ജനുവരി 23ന് എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കും. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ കിസാന്‍ പരേഡ് സംഘടിപ്പിക്കും എന്ന് ക്രാന്തികാരി കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ദര്‍ശന്‍ പാല്‍ പറഞ്ഞു. 

ഡിസംബര്‍ 31ന് നടത്താനിരുന്ന ട്രാക്ടര്‍ മാര്‍ച്ച് ജനവരി ആറിന് നടത്തുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി. ഡിസംബര്‍ 30ന് കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ സംഘടനകള്‍ മുന്നോട്ടുവച്ച നാലില്‍ രണ്ട് ആവശ്യങ്ങളില്‍ ധാരണയിലെത്തിയിരുന്നു. 

കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതില്‍ പിഴ ഈടാക്കരുത് എന്ന കര്‍ഷകരുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചിരുന്നു. വൈദ്യുതി നിയമ പരിഷ്‌കരണം പിന്‍വലിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ നിലപാട് വ്യക്തമാക്കി. നിയമങ്ങള്‍ പിന്‍വലിക്കാനാവില്ല, പകരം ഭേദഗതികളാകാം എന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com