'ഇന്ത്യ' മുന്നണിക്ക് വന്‍ തിരിച്ചടി; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത

കോണ്‍ഗ്രസുമായി നടത്തിയ സീറ്റു ചര്‍ച്ച പരാജയപ്പെട്ടതായി മമത വ്യക്തമാക്കി
മമത ബാനര്‍ജി
മമത ബാനര്‍ജി ഫയല്‍
Updated on
1 min read

കൊല്‍ക്കത്ത: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് ഇന്ത്യ മുന്നണിയായി മത്സരിക്കാനുള്ള നീക്കത്തിന് വന്‍ തിരിച്ചടി. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി.

മമത ബാനര്‍ജി
കൊടും തണുപ്പിലും രാമനെ കാണാന്‍ ഭക്തജനപ്രവാഹം; തിങ്ങിനിറഞ്ഞ് അയോധ്യ; വീഡിയോ

ഇന്ത്യ മുന്നണി നേതൃത്വവുമായുള്ള സീറ്റ് വിഭജന ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മമതയുടെ പ്രഖ്യാപനം. കോണ്‍ഗ്രസുമായി നടത്തിയ സീറ്റു ചര്‍ച്ച പരാജയപ്പെട്ടതായി മമത സൂചിപ്പിച്ചു. തങ്ങള്‍ മുന്നോട്ടു വെച്ച നിര്‍ദേശം കോണ്‍ഗ്രസ് തള്ളി. ഇതേത്തുടര്‍ന്ന് തൃണമൂല്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത അറിയിച്ചു.

മമത ബാനര്‍ജി അവസരവാദിയാണെന്നും, മമതയുടെ പിന്തുണയില്ലാതെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മമതയുടെ തീരുമാനം.

രാജ്യത്ത് എന്ത് സംഭവിക്കുമെന്നതില്‍ തനിക്ക് ആശങ്കയില്ല, തൃണമൂല്‍ കോണ്‍ഗ്രസ് ഒരു മതേതര പാർട്ടിയാണ്, ബംഗാളിൽ ഞങ്ങൾ ഒറ്റയ്ക്ക് ബിജെപിയെ പരാജയപ്പെടുത്തും. തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. രാഹുല്‍ ഗാന്ധിയുടെ ഭോരത് ജോഡോ ന്യായ് യാത്ര ബംഗാളിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും അക്കാര്യം അറിയിച്ചിട്ടില്ലെന്നും മമത ബാനര്‍ജി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com