ജഗ്ദീപ് ധന്‍കറിനെ അനുകരിച്ച് തൃണമൂല്‍ എംപി; വീഡിയോ പകര്‍ത്തി രാഹുല്‍ഗാന്ധി; പ്രതിഷേധിച്ച് ബിജെപി (വീഡിയോ)

കല്യാണ്‍ ബാനര്‍ജി രാജ്യസഭ ചെയര്‍മാനെ അനുകരിച്ചതിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി
കല്യാൺ ബാനർജി ചെയർമാനെ അനുകരിക്കുന്നു/ പിടിഐ
കല്യാൺ ബാനർജി ചെയർമാനെ അനുകരിക്കുന്നു/ പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: രാജ്യസഭ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായി ജഗ്ദീപ് ധന്‍കറിനെ അനുകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി. പാര്‍ലമെന്റ് കവാടത്തില്‍ സസ്‌പെന്‍ഷനിലായ എംപിമാരുടെ ധര്‍ണയ്ക്കിടെയാണ് സംഭവം. തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയാണ് ഉപരാഷ്ട്രപതി ധന്‍കറിനെ അനുകരിച്ചത്. 

കല്യാണ്‍ ബാനര്‍ജി രാജ്യസഭ ചെയര്‍മാനെ അനുകരിച്ചതിന്റെ വീഡിയോ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പകര്‍ത്തുകയും ചെയ്തു. അതിനിടെ കല്യാണ്‍ ബാനര്‍ജി രാജ്യസഭ ചെയര്‍മാനെ അനുകരിച്ചതിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. 

പാര്‍ലമെന്റിനെ കളിയാക്കുന്നത് പ്രതിപക്ഷത്തിന്റെ ഡിഎന്‍എയുടെ ഭാഗമാണെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം. കല്യാണ്‍ ബാനര്‍ജിയുടെ അനുകരണം രാഹുല്‍ഗാന്ധി വീഡിയോയില്‍ പകര്‍ത്തിയത് നാണക്കേട് എന്നായിരുന്നു ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍ അഭിപ്രായപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com