

കൊല്‍ക്കത്ത: ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യുന്നുവെന്ന് പറഞ്ഞ് ത്രിപുരയിലെ ബിജെപി എംഎല്‍എ തല മൊട്ടയടിച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വീടിന് സമീപത്തുള്ള കാളിഘട്ട് ക്ഷേത്രത്തില്‍ യാഗം നടത്തിയതിന് ശേഷമാണ് എംഎല്‍എ മൊട്ടയടിച്ചത്. ബിജെപിയെ ജയിപ്പിച്ച ജനങ്ങളോടുള്ള പ്രായശ്ചിത്തമെന്ന നിലയ്ക്കാണ് തലമുണ്ഡനം ചെയ്തതെന്ന് അശീഷ് ദാസ് പറഞ്ഞു.ബിജെപി വിട്ട എംഎല്‍എ തൃണമൂലില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ അരാജകത്വം സൃഷ്ടിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് അതൃപ്തരാണ്. അതിനാലാണ് പാര്‍ട്ടിവിടുന്നതെന്ന് ആശിഷ്ദാസ് പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി സര്‍ക്കാരിന്റെ തെറ്റായ പ്രവണതകള്‍ക്കെതിരെ താന്‍ വിമര്‍ശനവുമായി രംഗത്തുണ്ട്. പാര്‍ട്ടിക്കും രാഷ്ട്രീയത്തിനുമപ്പുറം താന്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവനാണെന്നും ആശിഷ് ദാസ് പറഞ്ഞു.
ആളുകളുടെ സ്വപ്നങ്ങള്‍ സഫലമാകുന്ന ദിവ്യസ്ഥലമാണ് കാളിഘട്ട്. പാപപരിഹാരമെന്ന നിലയ്ക്കാണ് ഞാന്‍ ഇന്ന് തല മൊട്ടയടിച്ചത്. 2023ല്‍ ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് ഇറക്കുന്നതു വരെ താന്‍ തലയില്‍ മുടി വളര്‍ത്തില്ല. ഇന്ന് പാര്‍ട്ടിയില്‍ നിന്ന് രാജിവക്കുകയാണ്. തീരുമാനം വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കും ആശിഷ് ദാസ് മാധ്യമങ്ങളോടു പറഞ്ഞു. താന്‍ ഉള്‍പ്പെടെ ബിജെപിയെ വിശ്വസിച്ച പലര്‍ക്കും അബദ്ധം പറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരിക്കല്‍ മോദിയുടെ വാക്കുകള്‍ രാജ്യമെമ്പാടുമുള്ള ആളുകളുടെ മനസിനെ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇന്ന് അത് വെറുംവാക്കാണെന്ന് ജനം തിരിച്ചറിഞ്ഞതായും ജനം പറഞ്ഞു.
ത്രിപുര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് 2023 ആദ്യമാണ്. ഇത്തവണ ത്രിപുരയില്‍ അധികാരം പിടിക്കുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ അവകാശവാദം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates