തൂത്തുക്കുടി വെടിവയ്പ് കമ്പനിക്കു വേണ്ടി, അന്വേഷണം പോരാ; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

2018ല്‍ നടന്ന വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.
madras high court
മദ്രാസ് ഹൈക്കോടതിഫയല്‍
Updated on
1 min read

ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ സമരം ചെയ്തവര്‍ക്ക് നേരെ നടത്തിയ വെടിവെയ്പിലെ സിബിഐ അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തി മദ്രാസ് ഹൈക്കോടതി. അന്വേഷണം ന്യായമായ രീതിയിലല്ല നടന്നതെന്നു കുറ്റപ്പെടുത്തിയ കോടതി പൊലീസ് വെടിവയ്പ് നടത്തിയത് കമ്പനിക്കു വേണ്ടിയാണെന്ന സംശയം പ്രകടിപ്പിച്ചു.

madras high court
'കാമുകിയുമായി ഒരുമിച്ച് ജീവിക്കണം', ഭാര്യയെയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും കൊന്നു; ഫിസിയോ തെറാപ്പിസ്റ്റ് 45 ദിവസത്തിന് ശേഷം അറസ്റ്റില്‍, വഴിത്തിരിവായത് സിറിഞ്ച്

2018ല്‍ നടന്ന വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ എസ് എസ് സുന്ദറും സെന്തില്‍കുമാര്‍ രാമമൂര്‍ത്തിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് സിബിഐ അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയത്. സാമൂഹിക പ്രവര്‍ത്തകനായ ഹെന്റി ടിഫാഗ്‌നയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍എച്ച്ആര്‍സി) പൂര്‍ത്തിയാക്കിയ അന്വേഷണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. തൂത്തുക്കുടിയില്‍ അന്നു സര്‍വീസില്‍ ഉണ്ടായിരുന്ന ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നത ഉദ്യോഗസ്ഥരുടേയും സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡയറക്ടറേറ്റിനോട് (ഡിവിഎസി) ബെഞ്ച് നിര്‍ദേശിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മലിനീകരണം കണക്കിലെടുത്ത് ചെമ്പ് സംസ്‌കരണ യൂണിറ്റായ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് 2018 മെയ് മാസത്തില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ക്കുകയും 13 പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com