ബ്ലൂ ടിക്ക് തിരിച്ചെത്തി; ഉപരാഷ്ട്രപതിയുടെ സ്വകാര്യ അക്കൗണ്ടിന് വേരിഫിക്കേഷന്‍ ഉറപ്പാക്കി ട്വിറ്റര്‍ 

വേരിഫിക്കേഷന്‍ നീക്കം ചെയ്ത് മണുക്കൂറുകള്‍ക്കകമാണ് 'എംവങ്കയ്യനായിഡു' എന്ന അക്കൗണ്ടില്‍ ബ്ലൂ ടിക്ക് തിരിച്ചെത്തിയത്
ട്വിറ്റർ സ്ക്രീൻഷോട്ട്
ട്വിറ്റർ സ്ക്രീൻഷോട്ട്
Updated on: 
1 min read

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ബ്ലൂ ടിക്ക് പുനഃസ്ഥാപിച്ചു. വേരിഫിക്കേഷന്‍ നീക്കം ചെയ്ത് മണുക്കൂറുകള്‍ക്കകമാണ് നായിഡുവിന്റെ 'എംവങ്കയ്യനായിഡു' എന്ന സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടില്‍ ബ്ലൂ ടിക്ക് തിരിച്ചെത്തിയത്. 

13 ലക്ഷം ഫോളോവേഴ്‌സ് ഉള്ളതാണ് എംവങ്കയ്യനായിഡു എന്ന അക്കൗണ്ട്. ഈ അക്കൗണ്ടില്‍ കഴിഞ്ഞ ആറ് മാസമായി ട്വീറ്റുകളൊന്നും കുറിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം ജൂലൈ 23നാണ് ഈ അക്കൗണ്ടി അവസാനമായി ട്വീറ്റ് കുറിച്ചത്. ഇക്കാരണത്താലാണ് അക്കൗണ്ടിന്റെ വേരിഫിക്കേഷന്‍ നഷ്ടപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടായ വിപിസെക്രട്ടറിയേറ്റിന് ബ്ലൂ ടിക്ക് നിലവിലുണ്ട്. 9.3 ലക്ഷം ഫോളോവേഴ്‌സാണ് ഈ അക്കൗണ്ടിനുള്ളത്. ട്വിറ്റര് അക്കൗണ്ടിന്റെ ആധികാരികത ഉറപ്പിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് ബ്ലൂ ടിക്ക്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER