മംഗളൂരുവില്‍ വിഷവാതകം ശ്വസിച്ച് മലയാളി ഉള്‍പ്പടെ രണ്ടുപേര്‍ മരിച്ചു

എംആര്‍പിഎല്‍ തൊഴിലാളികളായ കോഴിക്കോട് കക്കോടി സ്വദേശി ബിജില്‍ പ്രസാദ്, പ്രയാഗ്‌രാജ് സ്വദേശി ദീപ് ചന്ദ്ര എന്നിവരാണ് മരിച്ചത്
Two workers die at MRPL plant in Mangaluru after gas leakage
ബിജില്‍ പ്രസാദ് - ദീപ് ചന്ദ്ര
Updated on
1 min read

മംഗളൂരു: മംഗളൂരു റിഫൈനറി ആന്റ് പെട്രോകെമിക്കല്‍ ലിമിറ്റഡിലുണ്ടായ (എംആര്‍പിഎല്‍) വിഷവാതക ചോര്‍ച്ചയില്‍ രണ്ട് മരണം. എംആര്‍പിഎല്‍ തൊഴിലാളികളായ കോഴിക്കോട് കക്കോടി സ്വദേശി ബിജില്‍ പ്രസാദ്, പ്രയാഗ്‌രാജ് സ്വദേശി ദീപ് ചന്ദ്ര എന്നിവരാണ് മരിച്ചത്. ഇരുവരെയും പ്ലാന്റിലെ ടാങ്ക് പ്ലാറ്റ്‌ഫോമിനു മുകളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെയോടെ ആയിരുന്നു അപകടം.

രക്ഷാപ്രവര്‍ത്തനത്തിനിടെ സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനും പരിക്കേറ്റു. ഇയാള്‍ അപകടനില തരണം ചെയ്തുവെന്നാണ് വിവരം. ഓയില്‍ മൂവ്മെന്റ് ഏരിയയിലെ സംഭരണ ടാങ്കിന്റെ പ്ലാറ്റ്ഫോമില്‍ തകരാറുണ്ടോ എന്ന് പരിശോധിക്കാന്‍ കയറിയപ്പോഴായിരുന്നു അപകടം. രാവിലെ ജോലിക്കെത്തിയ മറ്റ് ജീവനക്കാരാണ് ബോധരഹിതരായി കിടക്കുന്ന ഇരുവരെയും കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Two workers die at MRPL plant in Mangaluru after gas leakage
സെല്‍ഫി എടുക്കുന്നതിനിടെ നവവരനെ പുഴയിലേക്ക് തള്ളിയിട്ടു; യുവതിക്കെതിരെ പരാതി; വിഡിയോ വൈറല്‍

റിഫൈനറിയിലെ ചോര്‍ച്ച പരിഹരിച്ചതായി കമ്പനി അറിയിച്ചു. അപകടകാരണം കണ്ടുപിടിക്കാന്‍ വിശദ അന്വേഷണം നടത്താന്‍ എംആര്‍പിഎല്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍മാരുടെ ഉന്നതതല സമിതി രൂപീകരിച്ചതായി അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്യുമെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു.

Two workers die at MRPL plant in Mangaluru after gas leakage
പൈലറ്റുമാര്‍ വ്യോമയാന മേഖലയുടെ നട്ടെല്ല്; അന്തിമ റിപ്പോര്‍ട്ട് വരുന്നതുവരെ നിഗമനങ്ങളില്‍ എത്തിച്ചേരരുതെന്ന് മന്ത്രി രാം മോഹന്‍ നായിഡു
Summary

Two employees died and one is critically injured in hospital after a toxic gas leak at Mangalore Refinery and Petrochemicals Limited.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com