കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ഹൈദരാബാദിലെ ഗാന്ധി ഹോസ്പിറ്റലില്‍ നിന്നാണ് കിഷന്‍ റെഡ്ഡി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്
മന്ത്രി കിഷന്‍ റെഡ്ഡി വാക്‌സിന്‍ സ്വീകരിക്കുന്നു / എഎന്‍ഐ ചിത്രം
മന്ത്രി കിഷന്‍ റെഡ്ഡി വാക്‌സിന്‍ സ്വീകരിക്കുന്നു / എഎന്‍ഐ ചിത്രം
Updated on: 
1 min read

ഹൈദരാബാദ് : കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഹൈദരാബാദിലെ ഗാന്ധി ഹോസ്പിറ്റലില്‍ നിന്നാണ് കിഷന്‍ റെഡ്ഡി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. മേദാന്ത ആശുപത്രിയില്‍  നിന്നാണ് ഷാ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. 


60 വയസിന് മുകളില്‍ പ്രായമായവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം രാജ്യത്ത് ഇന്നലെ ആരംഭിച്ചിരുന്നു. 45വയസ്സിന് മുകളില്‍ പ്രായമുള്ള മറ്റ് ഗുരുതര രോഗമുള്ളവര്‍ക്കും രണ്ടാംഘട്ട വാക്‌സിനേഷന്‍ യജ്ഞത്തില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. 


ആദ്യ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള കോവിഡ് പോരാളികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയിരുന്നത്. നിലവില്‍ രാജ്യത്ത് ഒന്നേകാല്‍ കോടിയാളുകള്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER