വാജ്‌പേയ് ആയി അരങ്ങിലെത്തി കേന്ദ്രമന്ത്രി; കസറിയെന്ന് കാണികള്‍

കൊല്‍ക്കത്തയിലെ രബീന്ദ്ര സദനില്‍ അരങ്ങേറിയ കേശ്വരി ഹത്യ എന്ന നാടകത്തിലാണ് മന്ത്രി വാജ്‌പേയ്‌യായി അരങ്ങിലെത്തിയത്.
Union min Sukanta Majumdar dons Vajpayee's role in play on Syama Prasad Mookerjee .
വാജ്‌പേയ് ആയി അരങ്ങിലെത്തി കേന്ദ്രമന്ത്രി
Edited By:
Updated on: 
1 min read

കൊല്‍ക്കത്ത: ഭാരതീയ ജനസംഘ് സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജീവിത കഥ പറയുന്ന നാടകത്തില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയായി വേഷമിട്ട് കേന്ദ്രമന്ത്രി സുകാന്ത മജുംദാര്‍. കൊല്‍ക്കത്തയിലെ രബീന്ദ്ര സദനില്‍ അരങ്ങേറിയ കേശ്വരി ഹത്യ എന്ന നാടകത്തിലാണ് മന്ത്രി വാജ്‌പേയിയായി അരങ്ങിലെത്തിയത്.

പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ മന്ത്രിസഭയില്‍ നിന്നുള്ള ശ്യാമപ്രസാദ് മുഖര്‍ജിയുടെ രാജി, ജനസംഘത്തിന്റെ രൂപീകരണം, വാജ്പേയിയുമായുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ ബന്ധം എന്നിവ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ യാത്രയാണ് നാടകത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. നാടകത്തില്‍ വാജ്‌പേയിയെ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. 'അണിയറ പ്രവര്‍ത്തകര്‍ എനിക്ക് ഈ വേഷം വാഗ്ദാനം ചെയ്തപ്പോള്‍ തന്നെ സ്വീകരിക്കുകയായിരുന്നു. എല്ലാ ബംഗാളികളുടെ ഉള്ളിലും അഭിനയത്തോട് ഒരു അടങ്ങാത്ത ആഗ്രഹമുണ്ട്, അതിനാല്‍ എനിക്ക് മറ്റൊന്ന് ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല,' മജുംദാര്‍ പറഞ്ഞു.

ഔദ്യോഗിക തിരക്കുകള്‍ക്കിടയിലാണ് നാടകത്തിന്റെ പരിശീലനം നടത്തിയതെന്നും മറ്റ് സംസ്ഥാനങ്ങളിലെ പരിപാടി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷവും പരിശീലനം തുടര്‍ന്നതായും മന്ത്രി പറഞ്ഞു. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജീവിതത്തെ കുറിച്ച് സമഗ്രമായ ഒരു ചിത്രം നല്‍കാനാണ് നാടകത്തിലൂടെ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കാശ്മീരിനായി നടത്തിയ പ്രക്ഷോഭങ്ങള്‍, അന്നത്തെ രാഷ്ട്രീയ സാഹചര്യം, അദ്ദേഹത്തിന്റെ മരണം തുടങ്ങിയവയാണ് നാടകത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയതെന്നും കാണികളുടെ കയ്യടി പ്രേക്ഷകര്‍ നാടകത്തെ എങ്ങനെ സ്വീകരിച്ചു എന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Summary

Union min Sukanta Majumdar dons Vajpayee's role in play on Syama Prasad Mookerjee .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER