നരസിംഹറാവുവിനെ അനുസ്മരിക്കാൻ പോലും മറന്നുപോകുന്നത്ര തിരക്കിലാണ്; രാഹുല്‍ഗാന്ധിയെ വിമർശിച്ച് കേന്ദ്രസഹമന്ത്രി   

ഇത്തരം രാഷ്ട്രീയ അസ്പൃശ്യത നിര്‍ഭാഗ്യകരമാണെന്ന് ജി കിഷന്‍ റെഡ്ഡി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡൽഹി: 100-ാം ജന്മദിനത്തിൽ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി വി നരസിംഹറാവുവിനെ അനുസ്മരിക്കാതിരുന്നതിന് രാഹുല്‍ ഗാന്ധിയെ വിമർശിച്ച് കേന്ദ്രസഹമന്ത്രി ജി കിഷന്‍ റെഡ്ഡി. ഇത്തരം രാഷ്ട്രീയ അസ്പൃശ്യത നിര്‍ഭാഗ്യകരമാണെന്ന് ട്വീറ്റിൽ അദ്ദേഹം കുറിച്ചു. 

ജീവിതകാലം മുഴുവന്‍ അടിമുടി കോണ്‍ഗ്രസുകാരനായിരുന്നു നരസിംഹറാവു എന്നും അദ്ദേഹത്തിന്റെ പാരമ്പര്യത്തെ ഒരുകുടുംബാധിപത്യം ചവിട്ടിമെതിച്ചത് കാണുന്നത് വേദന നിറഞ്ഞതാണെന്നും കിഷന്‍ റെഡ്ഡി കുറിച്ചു. നരസിംഹറാവുവിന് അനുസ്മരണം അര്‍പ്പിക്കാന്‍ പോലും മറന്നുപോകുന്നത്ര തിരക്കിലാണ് രാഹുല്‍ ഗാന്ധിയെന്നാണ് റെഡ്ഡിയുടെ വിമർശനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com