'ബിഹാര്‍ കീഴടക്കി, ഇനി ബംഗാള്‍'; കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

'ജനങ്ങള്‍ സമാധാനം, നീതി, വികസനം എന്നിവ തെരഞ്ഞെടുത്തു'
Giriraj Singh
Giriraj Singh
Updated on
1 min read

ന്യൂഡല്‍ഹി: ബിഹാറില്‍ വിജയിച്ചെന്നും അടുത്ത ലക്ഷ്യം പശ്ചിമ ബംഗാളെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ബിഹാറില്‍ എന്‍ഡിഎ വിജയത്തില്‍ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. അരാജകത്വത്തിന്റെ സര്‍ക്കാര്‍ വരരുതെന്ന് ബിഹാറിലെ ജനത തീരുമാനിച്ചു. ബിഹാറിലെ യുവജനങ്ങള്‍ ബുദ്ധിശാലികളാണ്. ബിഹാറിലെ എന്‍ഡിഎയുടെ വിജയം വികസനത്തിന്റെ വിജയം കൂടിയാണെന്നും ഗിരിരാജ് സിങ് അവകാശപ്പെട്ടു.

Giriraj Singh
വോട്ടെണ്ണലില്‍ ഗുരുതര ക്രമക്കേടുകള്‍, 'സെര്‍വര്‍ വാനുകള്‍' ചുറ്റിത്തിരിയുന്നു; ആരോപണവുമായി കോണ്‍ഗ്രസ്

അഴിമതിയും, കൊള്ളയും അനിശ്ചിതത്വവും നിറഞ്ഞ ഒരു സര്‍ക്കാരിനെ ബീഹാര്‍ അംഗീകരിക്കില്ല എന്ന് ആദ്യ ദിവസം മുതല്‍ വ്യക്തമായിരുന്നുവെന്ന് ഗിരിരാജ് സിങ് പറഞ്ഞു. ജനങ്ങള്‍ സമാധാനം, നീതി, വികസനം എന്നിവ തെരഞ്ഞെടുത്തു. ബിഹാര്‍ വിജയിച്ചിരിക്കുന്നു. ഇനി അടുത്ത ഊഴം പശ്ചിമ ബംഗാളാണ്. കേന്ദ്രമന്ത്രി ഗിരിരാജ് സിങ് കൂട്ടിച്ചേര്‍ത്തു.

Giriraj Singh
'കൈ' ഉയര്‍ത്താനാകാതെ നിതീഷ് കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്, രണ്ടക്കം കടന്നില്ല

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി- ജെഡിയു സഖ്യം നയിക്കുന്ന എന്‍ഡിഎ മുന്നണി വമ്പന്‍ കുതിപ്പാണ് നടത്തിയത്. 243 അംഗ നിയമസഭയില്‍ എന്‍ഡിഎ 194 സീറ്റിലാണ് ലീഡ് നേടിയിട്ടുള്ളത്. പ്രതിപക്ഷമായ ആര്‍ജെഡി നയിക്കുന്ന മഹാസഖ്യത്തിന്റെ ലീഡ് 44 സീറ്റുകളിലേക്ക് ചുരുങ്ങി. കഴിഞ്ഞ തവണ 19 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസ് ഒറ്റ അക്കത്തിലേക്ക് കൂപ്പുകുത്തി.

Summary

Union Minister Giriraj Singh said that NDA has won in Bihar and next target is West Bengal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com