ന്യൂഡൽഹി: ഇന്ധന വില വർധനവിൽ പുതിയ വിചിത്ര ന്യായീകരണവുമായി കേന്ദ്ര പെട്രോളിയം സഹമന്ത്രി. ഡീസലിനും പെട്രോളിനുമെല്ലാം വില കൂട്ടുന്നത് സൗജന്യ വാക്സിൻ നൽകാനാണെന്നാണ് മന്ത്രി രാമേശ്വർ തെളിയുടെ വാക്കുകൾ.
''ഇന്ധനവില വർധിച്ചിട്ടില്ല, നികുതി ഏർപ്പെടുത്തുന്നതാണ് കൂട്ടിയത്. എല്ലാവർക്കും സൗജന്യ വാക്സിൻ എടുക്കണ്ടേ? അതിനുള്ള പണം എവിടെ നിന്നും ലഭിക്കും. നിങ്ങൾ പണമടക്കുന്നില്ലല്ലോ? ഇങ്ങനൊക്കെയാണ് പണം വരുന്നത്''. ഹിമാലയത്തിലെ ജലത്തിന് ലിറ്ററിന് 100 രൂപയുണ്ടെന്നും ഇന്ധനത്തേക്കാൾ വില വെള്ളത്തിനാണെന്നും രാമേശ്വർ തെളി പറഞ്ഞു.
''രാജ്യത്തെ 130 കോടി ജനങ്ങളേയും വാക്സിനേറ്റ് ചെയ്യുന്നത് സൗജന്യമായാണ്. ഓരോ വ്യക്തിക്കും വാക്സിനേറ്റ് ചെയ്യാൻ 1,200 രൂപയാകും. 35,000 കോടി രൂപയാണ് ഇതിനായി വിലയിരുത്തിയിരിക്കുന്നത്'', മന്ത്രി ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates