കാറിൽ നിന്ന് ഇറങ്ങവെ കുഴഞ്ഞുവീണു; കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ആശുപത്രിയിൽ 

ബിജെപി കോർ കമ്മറ്റി മീറ്റിങ്ങിൽ പങ്കെടുത്ത ശേഷം ബം​ഗളൂരുവിലേക്ക് മടങ്ങുമ്പോഴാണ് മന്ത്രി കുഴഞ്ഞുവീണത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ബം​ഗളൂരു: കാറിൽ കയറുന്നതിനിടെ കുഴഞ്ഞുവീണ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകയിലെ ചിത്രദുർ​ഗയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം.

ബിജെപി കോർ കമ്മറ്റി മീറ്റിങ്ങിൽ പങ്കെടുത്ത ശേഷം ബം​ഗളൂരുവിലേക്ക് മടങ്ങുമ്പോഴാണ് മന്ത്രി കുഴഞ്ഞുവീണത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രക്തസമ്മർദ്ദം കുറഞ്ഞതും ഷു​ഗർ ലെവലിൽ വ്യതിയാനമുണ്ടായതുമാണ് കുഴഞ്ഞുവീഴാൻ കാരണമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ നവംബറിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് പിന്നീട് രോ​ഗം ഭേദമായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com