ഉന്നാവ് ബലാത്സംഗക്കേസ്: അതിജീവിത സുപ്രീംകോടതിയിലേക്ക്; ഹൈക്കോടതി വിധിക്കെതിരെ സിബിഐയും അപ്പീലിന്

സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തുന്നതില്‍ പെണ്‍കുട്ടി രാഹുല്‍ ഗാന്ധിയെയും സോണിയാഗാന്ധിയെയും കണ്ട് സഹായം തേടി
Unnao rape survivor protest
Unnao rape survivor protest
Updated on
1 min read

ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗക്കേസിലെ പ്രതിയായ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരെ അതിജീവിത സുപ്രീംകോടതിയെ സമീപിക്കും. പെണ്‍കുട്ടിയെ പീഡിപ്പിച്ച ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിന്റെ ജീവപര്യന്തം ശിക്ഷയാണ് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം മരവിപ്പിച്ചത്. വിചാരണക്കോടതി വിധിക്കെതിരെ കുല്‍ദീപ് നല്‍കിയ അപ്പീലില്‍ തീരുമാനമാകുന്നതുവരെ ഇയാള്‍ക്ക് കോടതി ജാമ്യം നല്‍കുകയും ചെയ്തിട്ടുണ്ട്.

Unnao rape survivor protest
ടയര്‍ പൊട്ടിത്തെറിച്ച ബസ് നിയന്ത്രണം വിട്ട് കാറുകളിലിടിച്ചു; 9 മരണം

ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ കേസ് അന്വേഷിച്ച സിബിഐയും തീരുമാനിച്ചിട്ടുണ്ട്. കോടതി ഉത്തരവ് ലഭിച്ച ഉടന്‍ സുപ്രീംകോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കുമെന്ന് സിബിഐ വക്താവ് അറിയിച്ചു. ഈ കേസില്‍ സിബിഐ സമയബന്ധിതമായി മറുപടികളും രേഖാമൂലമുള്ള വാദങ്ങളും സമര്‍പ്പിച്ചിരുന്നുവെന്നും വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ബലാത്സംഗക്കേസില്‍ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ അതിജീവിത ഇന്ത്യ ഗേറ്റിനു സമീപം പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം തുടങ്ങി മിനിറ്റുകള്‍ക്കകം അതിജീവിതയെയും അവരുടെ അമ്മയെയും ഡല്‍ഹി പൊലീസ് വലിച്ചിഴച്ച് മാറ്റുകയായിരുന്നു. അതിജീവിതക്കു നേരെയുണ്ടായ പൊലീസ് നടപടിയെ രാഹുല്‍ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു.

Unnao rape survivor protest
'എനിക്ക് നീതി വേണം'; രാഹുല്‍ ഗാന്ധിയെ കണ്ട് ഉന്നാവോ ബലാത്സംഗ കേസിലെ അതിജീവിത

അതിനിടെ, സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തുന്നതില്‍ പെണ്‍കുട്ടി രാഹുല്‍ ഗാന്ധിയെയും സോണിയാഗാന്ധിയെയും കണ്ട് സഹായം തേടി. മുതിര്‍ന്ന അഭിഭാഷകന്റെ സഹായവും അവര്‍ അഭ്യര്‍ത്ഥിച്ചിച്ചിട്ടുണ്ട്. ജീവന് ഭീഷണി നേടുന്നതിനാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തേക്ക് പെണ്‍കുട്ടിയും കുടുംബവും താമസം മാറാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

Summary

The survivor will approach the Supreme Court against the High Court verdict that stayed the sentence of the BJP leader, an accused in the Unnao rape case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com