മാളില്‍ സിനിമ കാണാനെത്തി; 35കാരന്‍ കുഴഞ്ഞുവീണു മരിച്ചു; വീഡിയോ

ശനിയാഴ്ച രാത്രിയാണ് യുവാവ് അടുത്തിടെ റിലീസ് ചെയ്ത ഗദര്‍-2 സിനിമ കാണാനെത്തിയത്.
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

ലഖ്‌നൗ: മാളില്‍ സിനിമ കാണാനെത്തിയ 35കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണുമരിച്ചു. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലെ ഫണ്‍ മാളില്‍ സിനിമ കാണാനെത്തിയ അക്ഷത് തിവാരി എന്ന യുവാവാണ് മരിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 

ശനിയാഴ്ച രാത്രിയാണ് യുവാവ് അടുത്തിടെ റിലീസ് ചെയ്ത ഗദര്‍-2 സിനിമ കാണാനെത്തിയത്. മഹേവഗഞ്ചില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുകയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. 

യുവാവ് മൊബൈലില്‍ സംസാരിച്ച് കൊണ്ട് അകത്തേക്ക് വരുന്നത് സിസിടിവി ദൃശ്യങ്ങളില്‍കാണാം. ഇയാള്‍ക്ക് മുന്നിലായി മറ്റ് രണ്ടുപേരും നടന്നുപോകുന്നത് കാണാം. അതിനിടെ തിവാരി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആളുകള്‍ ഓടിക്കൂടി. മുഖത്ത് വെള്ളം തളിച്ചിട്ടൊന്നും പ്രതികരണമുണ്ടായില്ല. അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com