'എന്നെക്കാൾ വലിയ നേതാവാണെങ്കിൽ നിങ്ങൾ സംസാരിച്ചോളു'- ക്ഷുഭിതനായി മൈക്ക് വലിച്ചെറിഞ്ഞ് യുപിയിലെ മന്ത്രി (വീഡിയോ)

എന്നെക്കാൾ വലിയ നേതാവാണ് നിങ്ങളൊക്കെ എങ്കിൽ സംസാരം തുടർന്നോളു. അതല്ലെങ്കിൽ എന്നെ കേൾക്കൂ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

ലഖ്നൗ: പാർട്ടി പരിപാടിക്കിടെ സ്റ്റേജിൽ വച്ച് ദേഷ്യം പിടിച്ച് മൈക്ക് വലിച്ചെറിഞ്ഞ് മന്ത്രി. ഉത്തർപ്രദേശ് ഫിഷറീസ് മന്ത്രി സഞ്ജയ് നിഷാദാണ് സ്റ്റേജിൽ വച്ച് മൈക്ക് വലിച്ചെറിഞ്ഞത്. കഴിഞ്ഞ ദിവസം മൗവിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മന്ത്രി ക്ഷുഭിതനായത്. താൻ പ്രസം​ഗിക്കുന്നത് ശ്രദ്ധിക്കാതെ പാർട്ടി പ്രവർത്തകർ തമ്മിൽ സംസാരിച്ചതാണ് സഞ്ജയ് നിഷാദിനെ ചൊടിപ്പിച്ചത്. 

എന്നെക്കാൾ വലിയ നേതാവാണ് നിങ്ങളൊക്കെ എങ്കിൽ സംസാരം തുടർന്നോളു. അതല്ലെങ്കിൽ എന്നെ കേൾക്കൂ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പിന്നീട് പ്രവർത്തകർ അദ്ദേഹത്തെ ശാന്തനാക്കി പ്രസം​ഗം തുടരാൻ പ്രേരിപ്പിച്ചു. 

'ഞാൻ സ്റ്റേജിൽ സംസാരിക്കുകയാണ്. അതു കേൾക്കാൻ നിങ്ങൾക്ക് സൗകര്യപ്പെടില്ലെങ്കിൽ പിന്നെ എന്തിനാണ് ഞാൻ സംസാരിക്കുന്നത്. നിങ്ങൾക്ക് തമ്മിൽ പറയാനുള്ള കാര്യങ്ങൾ പിന്നീട് പറയാം. ഇത് പ്രളയം ബാധിച്ച പ്രദേശമാണ്. ഇവിടെ ഇത്തരത്തിൽ പരിപാടി സംഘടിപ്പിക്കാൻ പാടില്ലായിരുന്നു. സംഭവിച്ചത് അബദ്ധമാണെന്നു ഞാൻ മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ കാര്യങ്ങളൊക്കെ മനസിലാക്കാൻ ശ്രമിക്കു'- മന്ത്രി ക്ഷുഭിതനായി പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com