

മുംബൈ: സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നതിന് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന ഐഎഎസ് ട്രെയിനി പൂജ ഖേഡ്കറിന്റെ ഐഎഎസ് യുപിഎസ്‌സി റദ്ദാക്കി. ഭാവിയില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നതില്‍ നിന്ന് പൂജ ഖേഡ്കറെ യുപിഎസ് സി ഡീബാര്‍ ചെയ്യുകയും ചെയ്തു.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ നിയമവിരുദ്ധമായി സംവരണം ഉറപ്പാക്കാന്‍ വികലാംഗ, മറ്റ് പിന്നാക്ക വിഭാഗ ക്വാട്ടകള്‍ ദുരുപയോഗം ചെയ്തതിന് ജൂലൈ 19 ന് ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് ഖേഡ്കറിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് യുപിഎസ് സിയുടെ നടപടി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അനുവദനീയമായതിലും കൂടുതല്‍ തവണ പരീക്ഷ എഴുതാന്‍ വ്യാജ രേഖ ചമച്ച് സിവില്‍ സര്‍വീസ് പരീക്ഷയില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് ഖേഡ്കറിനെതിരെ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് രേഖകള്‍ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് കമ്മീഷണറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍, അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് പൂജയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
സ്വകാര്യ കാറില്‍ അനധികൃതമായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നുമാണ് പൂജ യ്‌ക്കെതിരെ ആദ്യം ഉയര്‍ന്ന ആരോപണം.പ്രൊബേഷനറി കാലഘട്ടത്തില്‍ ബീക്കണ്‍ ലൈറ്റ് അനുവദനീയമല്ല. വിവാദമുണ്ടായതിനു ശേഷം പൂജയെ പുനെയില്‍നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണു വ്യാജ ഒബിസി സര്‍ട്ടിഫിക്കറ്റും കാഴ്ചാപരിമിതിയുണ്ടെന്നു തെളിയിക്കാന്‍ വ്യാജ മെഡിക്കല്‍ രേഖയും ഹാജരാക്കിയെന്ന ആരോപണവും ഉയര്‍ന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates