വാക്സിൻ ഡോസുകൾ ഒരിടത്തു നിന്നുതന്നെ വേണമെന്നില്ല, തീയതിയിലും മാറ്റമാകാം 

കോവിൻ പോർട്ടലിൽ ഈ മാറ്റം വരുത്താൻ കഴിയും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡൽഹി: കോവിഡ് വാക്സിൻ ഡോസുകൾ വ്യത്യസ്ത കേന്ദ്രങ്ങളിൽ നിന്നെടുക്കുന്നതിൽ പ്രശ്നമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആദ്യ ഡോസും രണ്ടാം ഡോസും വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നെടുക്കാം. കോവിൻ പോർട്ടലിൽ ഈ മാറ്റം വരുത്താൻ കഴിയുമെന്ന് കോവിഡ് കുത്തിവയ്പിനുള്ള സമിതി അധ്യക്ഷൻ ആർ എസ് ശർമ പറഞ്ഞു.

കോവിൻ പോർട്ടൽ വഴി വാക്സിനെടുക്കാൻ രജിസ്റ്റർ ചെയ്യുമ്പോൾ ആദ്യ ഡോസ് സ്വീകരിച്ച അതേ കുത്തിവയ്പു കേന്ദ്രം തന്നെയായിരിക്കും രണ്ടാം ഡോസിനും അനുവദിച്ചുകിട്ടുക. എന്നാൽ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതിനുള്ള കേന്ദ്രത്തിൽ മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിൽ പോർട്ടലിൽ ചെയ്യാനാകും. വാക്സിന്റെ രണ്ടാം ഡോസിനുള്ള തീയതിയിൽ നേരിയ മാറ്റം വരുന്നതു പ്രശ്നമല്ലെന്നും മന്ത്രാലയം അറിയിച്ചു. ഇതും പോർട്ടൽ വഴി തന്നെ ചെയ്യാനാകും. 

രാജ്യത്ത് ഒന്നരക്കോടി ആളുകൾക്ക് ഇതുവരെ വാക്സിൻ നൽകിയെന്നാണ് റിപ്പോർട്ട്. മുതിർന്നവർ്കകുള്ള വാക്സിനേഷൻ തുടങ്ങിയതിന് പിന്നാലെ കോവിൻ പോർട്ടലിൽ രണ്ട് ദിവസത്തിനിടെ അരക്കോടിയിലധികം ആളുകൾ രജിസ്റ്റർ ചെയ്തെന്നാണ് റിപ്പോർട്ടുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com