

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍കാര്‍ പാഞ്ഞുകയറി കര്‍ഷകര്‍ അടക്കം കൊല്ലപ്പെട്ട സംഭവത്തില്‍, കേന്ദ്രമന്ത്രി അജയ് മിശ്രയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി എംപി വരുണ്‍ഗാന്ധി. ലഖിംപൂര്‍ സംഭവം ജനാധിപത്യത്തിന് തന്നെ കളങ്കമാണ്. കേന്ദ്രമന്ത്രിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. എന്നാലേ ലഖിംപൂര്‍ അന്വേഷണം തീതിപൂര്‍വമാകൂ എന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ വരുണ്‍ഗാന്ധി ആവശ്യപ്പെട്ടു.
ഭരണഘടനാപരമായും, സഹാനുഭൂതിയോടെയുമാണ് ജനാധിപത്യം പുലരേണ്ടത് എന്നും വരുണ്‍ഗാന്ധി അഭിപ്രായപ്പെട്ടു. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച നടപടിയെ വരുണ്‍ഗാന്ധി കത്തില്‍ അഭിനന്ദിച്ചു. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്നതിനായി നിയമം കൊണ്ടു വരണമെന്നും വരുണ്‍ഗാന്ധി ആവശ്യപ്പെട്ടു.
രാജ്യത്തെ 85 ശതമാനവും ചെറുകിട കര്‍ഷകരാണ്. ഇവരെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, അവരുടെ വിളകള്‍ക്ക് മെച്ചമായ വില ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. വിളകള്‍ക്ക് താങ്ങുവിലയില്‍ നിയമപരമായ ഗ്യാരന്റി കര്‍ഷകര്‍ക്ക് ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അല്ലെങ്കില്‍ ഈ പ്രക്ഷോഭം അവസാനിക്കില്ലെന്നും, മറ്റു രൂപത്തില്‍ തുടരുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കര്‍ഷക സമരത്തിനിടെ 700 ഓളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനം മുമ്പുതന്നെ എടുത്തിരുന്നെങ്കില്‍ ഇത്രയധികം പേര്‍ക്ക് ജീവഹാനി ഉണ്ടാകുമായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇവരുടെ കര്‍ഷകരോട് ദുഃഖം പ്രകടിപ്പിച്ച്, ഇവരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം ധനസഹായം നല്‍കണം. കൂടാതെ കര്‍ഷകസമരത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കള്ളക്കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നും കത്തില്‍ വരുണ്‍ഗാന്ധി അഭ്യര്‍ത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates