

ന്യൂഡൽഹി: ഇന്ത്യ അധ്യക്ഷത വഹിക്കുന്ന 18-ാമത് ജി20 ഉച്ചകോടിയിലേക്ക് രാഷ്ട്രതലവന്മാരെ സ്വാഗതം ചെയ്‌ത് രാഷ്ട്രപതി ദ്രൗപദി മുർമു. ഉച്ചകോടിയുടെ പ്രമേയമായ 'വസുധൈവ കുടുംബകം' എന്നത് ആഗോള സുസ്ഥിര വികസനത്തിനുള്ള മാർഗരേഖയാണെന്ന് രാഷ്ട്രപതി പറഞ്ഞു.
'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നത് മനുഷ്യകേന്ദ്രീകൃതമായ സുസ്ഥിര വികസനത്തിേലക്കുള്ള മാർഗരേഖയാണ് ജി 20യുടെ അധ്യക്ഷ പ്രമേയമായ വസുധൈവ കുടുംബകം. ഉച്ചകോടിയിൽ പങ്കെടുക്കുന്ന എല്ലാവരും പ്രമേയത്തിന്റെ കാഴ്ചപ്പാട് ഉൾക്കൊണ്ടുകൊണ്ട് വിജയം കൈവരിക്കാൻ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു' – രാഷ്ട്രപതി പറഞ്ഞു.
ജി20 ഉച്ചകോടിയുടെ പ്രമേയമായി ഇതിലും മികച്ച മറ്റൊന്ന് തിരഞ്ഞെടുക്കാനില്ല. ലോകജനങ്ങളുടെ രക്ഷയ്‌ക്കായി ജി20 രാജ്യങ്ങളുടെ ഉത്തരവാദിത്വവും കടമയുമാണ് ഈ പ്രമേയം കൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനമാണ് ഇന്ത്യ സ്വീകരിക്കുന്നതെന്നും മൗറീഷ്യസ് പ്രധാനമന്ത്രി പ്രമേയത്തെ പ്രശംസിച്ച് പറഞ്ഞു.
സുസ്ഥിര വികസനം, ഡിജിറ്റൽ കണ്ടുപിടിത്തങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് ജി20യിൽ പ്രധാമായും ചർച്ചയാവുക. ആഗോള ജിഡിപിയുടെ 85 ശതമാനവും ജി20 രാജ്യങ്ങളിലാണ്. മൂന്നിൽ രണ്ട് ജനസംഖ്യയും ഈ രാജ്യങ്ങളിലാണ്.
യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വ പദവിക്കായുള്ള ഇന്ത്യയുടെ ശ്രമത്തിനു പിന്തുണ നൽകുമെന്ന് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉറപ്പ് നൽകി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates