പച്ചക്കറിക്കാരന്റെ മകൻ; ദിവസവും 18 മണിക്കൂര്‍ പഠനം; 21-ാം വയസില്‍ മാതാപിതാക്കള്‍ക്ക് സമ്മാനിച്ചത് 1കോടി രൂപയുടെ ഫ്ലാറ്റ്

ഇന്ന് ഒമാനില്‍ വിജയകരമായി പ്രാക്ടീസ് നടത്തുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് അഭിഷേക്. കോര്‍പ്പറേറ്റ് തന്ത്രത്തിലും ധനകാര്യത്തിലും ബിസിനസുകള്‍ക്ക് ഉപദേശം നല്‍കുന്നു.
Vegetable seller's son; studied 18 hours a day; gifted a flat worth Rs 1 crore to his parents at the age of 21
21-ാം വയസില്‍ അഭിഷേക് വൈശ്യ മാതാപിതാക്കള്‍ക്ക് സമ്മാനിച്ചത് ഒരു കോടിയുടെ ഫ്‌ലാറ്റ്Samakalika Malayalam
Updated on
1 min read

മുംബൈ: കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും ഉണ്ടെങ്കില്‍ ഏത് പ്രതിസന്ധിയെയും അതിജീവിക്കാമെന്ന് തെളിയിക്കുകയാണ് മുംബൈ സ്വദേശിയായ 21കാരന്‍ അഭിഷേക് വൈശ്യ.

പച്ചക്കറി കടക്കാരായ മാതാപിതാക്കളുടെ മകനായ അഭിഷേക്, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ദിവസവും 18 മണിക്കൂര്‍ വരെ പഠിച്ച് സമ്പാദിച്ചത് മികച്ച കരിയറാണ്. അതിലൂടെ വെറും 21-ാം വയസില്‍ മാതാപിതാക്കള്‍ക്ക് സമ്മാനിച്ചത് ഒരു കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റും.

മുംബൈയിലെ സാധാരണ കുടുംബത്തിലാണ് അഭിഷേക് വളര്‍ന്നത്. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പരിമിതമായിരുന്നെങ്കിലും മകന്റെ വിദ്യാഭ്യാസത്തില്‍ മാതാപിതാക്കള്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്തിരുന്നില്ല. ദിവസവും പുലര്‍ച്ചെ മുതല്‍ രാത്രി വരെ കഷ്ടപ്പെട്ട് ജോലി ചെയ്താണ് അവര്‍ മകന്റെ പഠനച്ചെലവുകള്‍ വഹിച്ചത്. ഈ ത്യാഗമാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനമെന്ന് അഭിഷേക് പറയുന്നു.

സ്‌കൂള്‍ പഠനകാലം മുതല്‍ തന്നെ മികച്ച വിജയം ലക്ഷ്യമിട്ടിരുന്ന അഭിഷേക് ദിവസവും 16 മുതല്‍ 18 മണിക്കൂര്‍ വരെ പഠനത്തിനായി ചെലവഴിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളും വിനോദങ്ങളും പരമാവധി ഒഴിവാക്കി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കഠിനാധ്വാനത്തിന്റെ ഫലമായി മികച്ച അക്കാദമിക് നേട്ടങ്ങള്‍ സ്വന്തമാക്കാനും അഭിഷേകിനു സാധിച്ചു.

ഇന്ന് ഒമാനില്‍ വിജയകരമായി പ്രാക്ടീസ് നടത്തുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് അഭിഷേക്. കോര്‍പ്പറേറ്റ് തന്ത്രത്തിലും ധനകാര്യത്തിലും ബിസിനസുകള്‍ക്ക് ഉപദേശം നല്‍കുന്നു. പക്ഷേ മുംബൈയിലെ വിക്രോളി പരിസരത്ത് വളര്‍ന്ന കാലത്ത് അച്ഛനെ പച്ചക്കറികള്‍ വില്‍ക്കാന്‍ സഹായിച്ചതില്‍ നിന്നാണ് ആദ്യപാഠങ്ങള്‍ ഹൃദിസ്ഥമാക്കിയതെന്ന് അഭിഷേക് പറയുന്നു.

ജോലി ലഭിച്ചതിന് ശേഷം കുടുംബത്തിന്റെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. വര്‍ഷങ്ങളോളം വാടകവീട്ടില്‍ താമസിക്കുകയും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുകയും ചെയ്ത മാതാപിതാക്കള്‍ക്ക് സ്വന്തമായി ഒരു വീട് നല്‍കണമെന്ന ആഗ്രഹം അഭിഷേക് മനസില്‍ സൂക്ഷിച്ചിരുന്നു. ഒടുക്കം ആ സ്വപ്‌നവും യാഥാര്‍ഥ്യമായി.

മുംബൈയില്‍ ഗേറ്റഡ് കമ്യൂണിറ്റിക്കകത്ത് ഏകദേശം ഒരു കോടി രൂപ വിലവരുന്ന ആധുനിക ഫ്‌ലാറ്റ് മാതാപിതാക്കള്‍ക്ക് നല്‍കി. പുതിയ വീടിന്റെ താക്കോല്‍ കൈമാറുന്ന ദൃശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ശ്രദ്ധ നേടുകയും ഒരുപാട് പേര്‍ക്ക് പ്രചോദനമാവുകയും ചെയ്തു.

Summary

Vegetable seller's son; studied 18 hours a day; gifted a flat worth Rs 1 crore to his parents at the age of 21

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com