ഹോസ്റ്റലില്‍ താമസിക്കുന്ന 3 വിദ്യാര്‍ഥികളെ പാമ്പു കടിച്ചു; എട്ടാം ക്ലാസുകാരന്‍ മരിച്ചു; ഒരാള്‍ ഗുരുതരാവസ്ഥയില്‍

ഗുരുതരാവസ്ഥയിലുളള മറ്റൊരു കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


ഹൈദരബാദ്:  ബോയ്‌സ് ഹോസ്റ്റലില്‍ താമസിക്കുന്ന മൂന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥികളെ പാമ്പുകടിച്ചു. ഒരു വിദ്യാര്‍ഥി മരിച്ചു. ആന്ധ്രാപ്രദേശിലെ ജ്യോതിബ ഫൂലെ പിന്നോക്ക വിഭാഗ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് പാമ്പുകടിയേറ്റത്. പരിക്കേറ്റ രണ്ട് കുട്ടികള്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ആശുപത്രിയില്‍ തുടരുന്ന ഒരു കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഗുരുതരാവസ്ഥയിലുളള മറ്റൊരു കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്

വിവരം അറിഞ്ഞതിന് പിന്നാലെ ഉപമുഖ്യമന്ത്രിയും പിന്നോക്കക്ഷേമ വിഭാഗം മന്ത്രിയുമായ പുഷ്പ ശ്രീവാണി ആശുപത്രിയിലെത്തി ആരോഗ്യനില ആരാഞ്ഞു. കുട്ടികള്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com