നവരാത്രി ആഘോഷങ്ങള്‍ക്ക് മുസ്ലിംകളെ വിലക്കി വിഎച്ച്പി; ആധാര്‍ പരിശോധിക്കും, തിലകം നിര്‍ബന്ധം

10 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളില്‍ നിന്നാണ് മുസ്ലിംകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്
maharashtra navaratri
VHP’s ‘no Muslims, tilak must for attendees’ rule for Navratri events in MaharashtraFile Photo
Updated on
1 min read

മുംബൈ: മഹാരാഷ്ട്രയില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗര്‍ബ, ദണ്ഡിയ പരിപാടികളില്‍ നിന്ന് മുസ്ലിംകളെ വിലക്കാനും പങ്കെടുക്കുന്നവര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ച് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). ഹിന്ദുവാണെന്ന് സ്ഥിരീകരിക്കുന്നതിനായി പങ്കെടുക്കുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്നും നെറ്റിയില്‍ തിലകം ചാര്‍ത്തണമെന്നും ആവശ്യപ്പെടുന്നതാണ് സംഘടനയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍. വിഎച്ച്പി ദേശീയ വക്താവും ജോയിന്റ് സെക്രട്ടറിയുമായ ശ്രീരാജ് നായരാണ് നവരാത്രി ആഘോഷങ്ങളില്‍ മുസ്ലിംകള്‍ പങ്കെടുക്കുന്നത് നിരോധിച്ചുകൊണ്ടുള്ള തീരുമാനം വ്യക്തമാക്കിയത്.

'നവരാത്രി ഉത്സവം പാട്ടും നൃത്തവും മാത്രമല്ല, ദേവി പൂജ കൂടിയാണ്. വിഗ്രഹാരാധനയെ എതിര്‍ക്കുന്ന മുസ്ലിംകള്‍ എന്തിനാണ് ഈ ഉത്സവത്തില്‍ പങ്കെടുക്കുന്നത്?' -ശ്രീരാജ് ചോദിച്ചു. മുസ്ലിംകളെ പങ്കെടുപ്പിക്കാത്തത് വിഎച്ച്പി ഏതെങ്കിലും സമുദായത്തിന് എതിരായതുകൊണ്ടാണെന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മതപരിവര്‍ത്തനത്തിനും ഗോവധ നിരോധനത്തിനും എതിരെയുള്ള നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത വിഎച്ച്പി, ഹിന്ദുക്കളുടെ സാംസ്‌കാരിക പൈതൃകത്തിന്റെ അവിഭാജ്യ ഘടകമാണ് ആഘോഷങ്ങളെന്ന് വിശ്വസിക്കുന്നു. എങ്കിലും നിയന്ത്രണങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ മാത്രമാണെന്നും മുസ്ലിംകള്‍ക്കോ മറ്റ് സമുദായങ്ങള്‍ക്കോ എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഴ്ചകള്‍ക്ക് മുന്‍പ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ന്യൂയോര്‍ക്കില്‍ നടന്ന പരിപാടിയില്‍ സാര്‍വത്രിക ഏകത്വത്തെക്കുറിച്ച് സംസാരിച്ചിരുന്നു. 'ഇന്ത്യയില്‍ മുസ്ലിംകള്‍ ഉണ്ടാകരുതെന്ന് ഏതെങ്കിലും ഹിന്ദു ചിന്തിച്ചാല്‍ അയാള്‍ ഹിന്ദുവായി തുടരില്ല' എന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം. ആര്‍എസ്എസ് മേധാവിയുടെ ഈ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തോട്, ഇതില്‍ അഭിപ്രായം പറയുന്നില്ലെന്നും തങ്ങള്‍ ആര്‍ക്കുമെതിരല്ല, സാമൂഹിക സൗഹൃദത്തിലും സമാധാനത്തിലും വിശ്വസിക്കുന്നു എന്നുമായിരുന്നു വിഎച്ച്പി നേതാവിന്റെ മറുപടി.

തങ്ങളുടെ മത വിശ്വാസങ്ങളും ആരാധനാ രീതിയും അംഗീകരിക്കാത്ത മുസ്ലിംകള്‍ക്കായി എന്തിനാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഇളവ് വരുത്തേണ്ടതെന്ന് ചോദിച്ച ശ്രീരാജ് നായര്‍, മുസ്ലിംകള്‍ക്ക് നവരാത്രിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ കുടുംബത്തോടൊപ്പം സ്വന്തം വീടുകളിലോ പള്ളിയിലോ ആഘോഷങ്ങള്‍ സംഘടിപ്പിക്കാമെന്നും കൂട്ടിച്ചേര്‍ത്തു. 10 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളില്‍ നിന്നാണ് മുസ്ലിംകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

maharashtra navaratri
അന്യപുരുഷന്‍മാര്‍ക്കിടയില്‍ യുവതികളെ പ്രദര്‍ശിപ്പിക്കരുത്; ആഘോഷങ്ങള്‍ മതപരമായ ചട്ടക്കൂടില്‍ ആയിരിക്കണമെന്ന് കാന്തപുരം
maharashtra navaratri
'മതനേതൃത്വത്തിന്റെ വിലക്കുകള്‍ കൊണ്ട് യുവതികളുടെ സ്വാതന്ത്ര്യം തടയാനാകില്ല; സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രീണനനയം പിന്തിരിപ്പന്‍ ശക്തികള്‍ക്ക് കരുത്ത് പകരുന്നു'
maharashtra navaratri
'വന്ദേമാതരം വെട്ടിചുരുക്കാൻ അനുവദിക്കില്ല'; കോൺഗ്രസ് തീരുമാനത്തിനെതിരെ ബിജെപി പ്രമേയം; രാജ്യവ്യാപക പ്രചാരണത്തിന് തുടക്കം
Summary

VHP’s ‘no Muslims, tilak must for attendees’ rule for Navratri events in Maharashtra

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kanthapuram AP Aboobacker Musliyar
Ottappalam Municipality
Lionel Messi
Rajeev Chandrasekhar
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com