പ്രളയജലത്തില്‍ ഒഴുകിയെത്തി മാന്‍, ചുറ്റും കാറുകള്‍ - വീഡിയോ 

തലസ്ഥാനമായ മുംബൈ അടക്കം മഹാരാഷ്ട്ര സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കനത്ത മഴയാണ്
പ്രളയജലത്തിലൂടെ നീന്തുന്ന മാന്‍
പ്രളയജലത്തിലൂടെ നീന്തുന്ന മാന്‍
Updated on
1 min read

മുംബൈ:  തലസ്ഥാനമായ മുംബൈ അടക്കം മഹാരാഷ്ട്ര സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കനത്ത മഴയാണ്. കനത്തമഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളത്തിന്റെ അടിയിലായതോടെ ജനജീവിതം ദുസഹമായി. വെള്ളക്കെട്ട് രൂക്ഷമായതോടെ വാഹനഗതാഗതം തടസ്സപ്പെട്ടു. അതിനിടെ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് നിരവധിപ്പേരുടെ ജീവനാണ് നഷ്ടമായത്.

ഇപ്പോള്‍ മുംബൈയിലെ ബോറിവലിയില്‍ പ്രളയജലത്തിലൂടെ നീന്തി വരുന്ന മാനിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ജനവാസകേന്ദ്രത്തിലാണ് മാന്‍ കുടുങ്ങിപ്പോയത്. ചുറ്റും വെള്ളത്തില്‍ മുങ്ങി കാറുകള്‍ കിടക്കുന്നത് കാണാം. കാറുകള്‍ക്കിടയിലൂടെ സുരക്ഷിത സ്ഥാനം തേടിയാണ് മാനിന്റെ നീന്തല്‍ എന്ന് ഒറ്റ നോട്ടത്തില്‍ തോന്നാം. 

തൊട്ടടുത്തുള്ള സഞ്ജയ് ഗാന്ധി ദേശീയ പാര്‍ക്കില്‍ നിന്ന് മാന്‍ കൂട്ടം തെറ്റി എത്തിയതാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാലാവസ്ഥ വ്യതിയാനം മൂലം മനുഷ്യരും വന്യമൃഗങ്ങളും ഒരുപോലെ പ്രതിസന്ധി നേരിടുന്നതായി വീഡിയോ പങ്കുവെച്ച് കൊണ്ട് സുശാന്ത നന്ദ ഐഎഫ്എസ് കുറിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com