ലിഫ്റ്റിനുള്ളില്‍ വച്ച് കുട്ടിക്ക് നേരെ നായയുടെ ആക്രമണം; നോക്കി നിന്ന് ഉടമ; കേസ്; വീഡിയോ

വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പൊലീസ് കേസ് എടുത്തു
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

ലഖ്‌നൗ:  ഉടമ നോക്കി നില്‍ക്കെ ലിഫ്റ്റിനുള്ളില്‍ വച്ച് കുട്ടിയെ വളര്‍ത്തുനായ കടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഹൗസിങ്ങ് കോളനിയിലെ ലിഫ്റ്റില്‍ വച്ചാണ് ഉടമയോടൊപ്പമുള്ള വളര്‍ത്തുനായ കുട്ടിയുടെ മേലേക്ക് പാഞ്ഞു കയറുന്നതും കടിക്കുകയും ചെയ്യുന്നത്.

വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സംഭവത്തില്‍ പൊലീസ് കേസ് എടുത്തു. ഉടമയ്‌ക്കെതിരെ കുട്ടിയുടെ രക്ഷിതാക്കളും പൊലീസില്‍ പരാതി നല്‍കിയിരുന്നു.


a pet dog bites a kid in the lift while the pet owner keeps watching even while the pet owner the kid is in pain! where is the moral code here just cos no one is looking?
.
.
p.s: @ghaziabadpolice
Location: Charms Castle, Rajnagar Extension, Ghaziabad
Dtd: 5-Sep-22 | 6:01 PM IST pic.twitter.com/Qyk6jj6u1e

വളര്‍ത്തുനായയുടെ കടിയേറ്റ് കുട്ടി നിലവിളിക്കുമ്പോള്‍ ഉടമ നോക്കിനില്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. നായയും ഉടമയും കൂടാതെ കുട്ടി മാത്രമാണ് ആ സമയത്ത് ലിഫ്റ്റിലുണ്ടായിരുന്നത്. നായയെ കണ്ട് കുട്ടി ലിഫ്റ്റിന്റെ മുന്‍ഭാഗത്തേക്ക് നീങ്ങിയപ്പോള്‍ കുട്ടിയെ ചാടിക്കടിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com