സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

വെ​യ്റ്റ​റാ​യും കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യും ജോ​ലി ചെ​യ്യു​ന്ന ആ​ളാ​ണ് വി​ജ​യ് ദാ​സ്.
Saif Ali Khan
അറസ്റ്റിലായ വിജയ് ദാസ്എക്സ്, ഇൻസ്റ്റ​ഗ്രാം
Updated on
1 min read

മും​ബൈ: നടൻ സെ​യ്ഫ് അ​ലി​ഖാ​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലെ യ​ഥാ​ർ​ഥ പ്ര​തി പി​ടി​യി​ലെ​ന്ന് മും​ബൈ പൊലീ​സ്. റ​സ്റ്റൊ​റ​ന്‍റ് ജീ​വ​ന​ക്കാ​ര​നാ​യ വി​ജ​യ് ദാ​സ് ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ച​താ​യും താ​നെ​യി​ൽ നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​തെ​ന്നും പൊലീ​സ് വ്യ​ക്ത​മാ​ക്കി. വെ​യ്റ്റ​റാ​യും കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യും ജോ​ലി ചെ​യ്യു​ന്ന ആ​ളാ​ണ് വി​ജ​യ് ദാ​സ്.

മെട്രോ നിർമാണ സ്ഥലത്തിനടുത്തുള്ള ടിസിഎസ് കോൾ സെന്ററിന് പിന്നിലുള്ള ഒരു ലേബർ ക്യാമ്പിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് മും​ബൈ പൊ​ലീ​സ് വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ത്തും.

ബാ​ന്ദ്ര​യി​ലെ സ​ത്ഗു​രു ശ​ര​ൺ ബി​ൽ​ഡിം​ഗി​ലെ പ​ന്ത്ര​ണ്ടാം നി​ല​യി​ലു​ള്ള താ​മ​സ​സ്ഥ​ല​ത്തു​വ​ച്ച് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ന​ട​ന് കു​ത്തേ​റ്റ​ത്. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ സെ​യ്ഫി​നെ ക​ഴി​ഞ്ഞ​ദി​വ​സം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് പ്ര​ത്യേ​ക​വാ​ർ​ഡി​ലേ​ക്ക് മാ​റ്റിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Nivin Pauly, Asif Ali
Asif Ali, Mohanlal
Narivetta, Anwar Ali
Dulquer Salmaan, Asif Ali
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com