തമിഴ്‌നാട്ടില്‍ വീണ്ടും സസ്‌പെന്‍സ്; വിജയ്‌യുടെ സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വം

ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവന്‍
Vijay Has Support Of 116 MLAs, Oath To Be Delayed
Vijay
Updated on
1 min read

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും സസ്‌പെന്‍സ്. സര്‍ക്കാരുണ്ടാക്കാന്‍ വിജയ് 116 എംഎല്‍എമാരുടെ പിന്തുണക്കത്ത് മാത്രമേ നല്‍കിയിട്ടുള്ളുവെന്നും ഭൂരിപക്ഷം ഉറപ്പിക്കണമെന്നും അതില്ലാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

116 പേരുടെ പിന്തുണകത്തോടെയാണ് വിജയ് തമിഴ്നാട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ടത്. വിസികെയുടെയും മുസ്ലിം ലീഗിന്റെയും പിന്തുണാ കത്തുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് നാളത്തെ സത്യപ്രതിജ്ഞയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നും ലോക് ഭവന്‍ വൃത്തങ്ങള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

Vijay Has Support Of 116 MLAs, Oath To Be Delayed
'ഹലോ,രാഹുല്‍ ഗാന്ധിയുടെ സെക്രട്ടറിയാണേ'; കോണ്‍ഗ്രസ് നേതാക്കളില്‍നിന്നും വ്യാജന്‍ തട്ടിയത് കോടികള്‍

എഎംഎംകെ മേധാവി ടി ടി വി ദിനകരന്‍ തന്റെ പാര്‍ട്ടി വിജയ് യുടെ ടിവികെയ്ക്ക് പിന്തുണ നല്‍കിയിട്ടില്ലെന്നും എന്‍ഡിഎയില്‍ തന്നെ തുടരുകയാണെന്നുമാണ് അറിയിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ നിയുക്ത എംഎല്‍എയും മന്നാര്‍ഗുഡി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എസ്. കാമരാജ് ടിവികെക്ക് പിന്തുണ നല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ ദിനകരന്‍ തള്ളി.

Summary

Vijay Has Support Of 116 MLAs, Oath To Be Delayed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com