

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വിജയ് നിയമസഭയെ ഒരു സിനിമ സെറ്റ് പോലെയാണ് കാണുന്നതെന്നും സഭയില്‍ പഞ്ച് ഡയലോഗുകള്‍ പറയുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. ഡിഎംകെ എക്‌സിക്യുട്ടീവ് യോഗത്തിലായിരുന്നു സ്റ്റാലിന്റെ വിമര്‍ശനം.
ഡിഎംകെ ഭരണകാലത്ത് നടപ്പാക്കിയ പദ്ധതികളുടെ പേരുകള്‍ തിടുക്കപ്പെട്ട് മുഖ്യമന്ത്രി വിജയ് മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. 'ഇപ്പോഴത്തെ മുഖ്യമന്ത്രി ഞങ്ങള്‍ കൊണ്ടുവന്ന പദ്ധതികളുടെയെല്ലാം പേര് മാറ്റുന്ന തിരക്കിലാണ്. നിയമസഭയെ ഒരു സിനിമാ സെറ്റ് പോലെ കണ്ട് പഞ്ച് ഡയലോഗുകള്‍ പറയുകയാണ് അദ്ദേഹം. ഞങ്ങളെ സംബന്ധിച്ചിടത്തോളം, ജയിച്ചാലും തോറ്റാലും ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ആഴത്തില്‍ ബന്ധപ്പെട്ട് നില്‍ക്കുന്നവരാണ്' - സ്റ്റാലിന്‍ പറഞ്ഞു.
പാര്‍ട്ടി ഒരു തെരഞ്ഞെടുപ്പില്‍ തോല്‍ക്കുക മാത്രമാണ് ചെയ്തതെന്നും സ്ഥിരമായി പരാജയപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തോല്‍വിക്ക് ഒരുകാരണം പാര്‍ട്ടി നേതാക്കളുടെ പ്രവര്‍ത്തനങ്ങളാണ്. ഒരാള്‍ ചെയ്യുന്ന തെറ്റിന്റെ ഫലം അനുഭവിക്കുന്നത് 75 വര്‍ഷം പഴക്കമുള്ള പാര്‍ട്ടിയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates