വിവരാവകാശ പരിധിയില്‍ നിന്ന് പൊലീസിനെ ഒഴിവാക്കുന്ന ഉത്തരവ് പിന്‍വലിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

പൊലീസിനെ ഇന്റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓര്‍ഗനൈസേഷന്‍ എന്ന് വിശേഷിപ്പിച്ചായിരുന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയത്
vijay
Vijay's TVK Government Withdraws Controversial RTI Exemption Order
Updated on: 
1 min read

ചെന്നൈ: തമിഴ്നാട്ടില്‍ പൊലീസ് ഉള്‍പ്പെടുന്ന ക്രമസമാധാന വകുപ്പിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് പുറപ്പെടുവിച്ച വിവാദ ഉത്തരവ് വിജയ് നേതൃത്വം നല്‍കുന്ന ടിവികെ സര്‍ക്കാര്‍ പിന്‍വലിച്ചു. കനത്ത രാഷ്ട്രീയ എതിര്‍പ്പും പ്രതിഷേധവും ഉയര്‍ന്നതിനെത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ പിന്മാറ്റം. 2005ലെ വിവരാവകാശ നിയമം സെക്ഷന്‍ 24(4) പ്രകാരം ഇന്റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓര്‍ഗനൈസേഷന്‍ എന്ന് വിശേഷിപ്പിച്ചായിരുന്നു സര്‍ക്കാര്‍ ആദ്യം ഉത്തരവിറക്കിയിരുന്നത്.

പൊലീസ് വെടിവെപ്പ് അന്വേഷണ റിപ്പോര്‍ട്ടുകള്‍, കസ്റ്റഡി മരണങ്ങള്‍, ലോക്കപ്പ് പീഡനങ്ങള്‍ തുടങ്ങി നിരവധി നിര്‍ണായക വിവരങ്ങള്‍ ക്രമസമാധാന വിഭാഗത്തിന് കീഴിലാണ് വരുന്നത്. മുന്‍പ് പുറത്തിറക്കിയ ഉത്തരവ് നടപ്പിലായാല്‍ ഇത്തരം വിവരങ്ങളൊന്നും പൊതുജനങ്ങള്‍ക്കും വിവരാവകാശ പ്രവര്‍ത്തകര്‍ക്കും ലഭിക്കില്ലായിരുന്നു. സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം വന്നതോടെ ഭരണപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികളും നേതാക്കളും രംഗത്തെത്തി.

മതപരമായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പലരും വിവരാവകാശത്തിലൂടെ ആവശ്യപ്പെടുന്നുണ്ടെന്നും, ക്രമസമാധാന വിഭാഗത്തിന് കീഴിലുള്ള 20 വിഭാഗങ്ങളില്‍ ചിലത് മാത്രമാണ് ഒഴിവാക്കാന്‍ ഉദ്ദേശിച്ചതെന്നും ടിവികെ മന്ത്രി സിടിആര്‍ നിര്‍മ്മല്‍ കുമാര്‍ നേരത്തെ വിശദീകരിച്ചിരുന്നു. എങ്കിലും പൊതുജനങ്ങള്‍ക്കിടയില്‍ ഇത് ആശങ്കയ്ക്ക് ഇടയാക്കുകയാണെങ്കില്‍ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി തുടര്‍നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ നടപടിക്കെതിരെ സിപിഎം എംപി വെങ്കിടേഷന്‍ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചു. തമിഴ്നാടിനെ ഒരു പൊലീസ് ഭരണകൂടമാക്കി മാറ്റാനുള്ള തുറന്ന ശ്രമമാണിതെന്നും ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജാതി-മത സംഘര്‍ഷങ്ങള്‍, പൊലീസിന്റെ അതിക്രമങ്ങള്‍, കസ്റ്റഡി മരണങ്ങള്‍ തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കുന്നത് സുതാര്യമായ ഭരണത്തിന് അനുയോജ്യമല്ലെന്ന് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരവും വിമര്‍ശിച്ചു.

vijay
മഹാരാഷ്ട്രയിലെ 265 താലൂക്കുകളില്‍ വരള്‍ച്ച, 74% പ്രദേശത്ത് ജലക്ഷാമം; ആശ്വാസ നടപടി പ്രഖ്യാപിച്ച് സര്‍ക്കാര്‍
vijay
ഗ്യാനേഷ് കുമാര്‍ രാജിവെക്കണം, അല്ലെങ്കില്‍ ഇംപീച്ച് ചെയ്യണമെന്ന് സിപിഎം
vijay
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം വിവാദങ്ങള്‍ അവസാനിപ്പിച്ചെന്ന് ബിജെപി; നിര്‍ണായക ചോദ്യങ്ങളുമായി കോണ്‍ഗ്രസ്
Summary

Vijay's TVK Government Withdraws Controversial RTI Move Amid Backlash

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com