

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കവര്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച തമിഴ് മാസിക വികടന്റെ വെബ് സൈറ്റ് ബ്ലോക്ക് ചെയ്ത സംഭവത്തില്‍ വ്യാപക വിമര്‍ശനം. യുഎസില്‍ നിന്നും ഇന്ത്യക്കാരെ വിലങ്ങുവച്ച് നാടുകടത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ട്രംപിന് സമീപം കൈകള്‍ ചങ്ങല കൊണ്ട് ബന്ധിച്ച നിലയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇരിക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍. ഫെബ്രുവരി പത്തിനാണ് കാര്‍ട്ടൂണ്‍ പുറത്തിറക്കിയത് എങ്കിലും പതിനഞ്ചാണ് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം തടസപ്പെട്ടത്.
കാര്‍ട്ടൂണ്‍ പുറത്തുവന്നതിന് പിന്നാലെ ബിജെപി തമിഴ്നാട് ഘടകം കേന്ദ്രമന്ത്രി എല്‍. മുരുഗനും പ്രസ്‌കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കും പരാതി നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തുടര്‍ച്ചായായി അവഹേളിക്കുന്ന നടപടിയാണ് വികടന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ കഴിഞ്ഞ ദിവസം പരാതി സമര്‍പ്പിച്ചത്. പരാതിയുടെ പകര്‍പ്പ് സോഷ്യല്‍ മീഡിയില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
പരാതിക്ക് ശേഷമാണ് പിന്നാലെയാണ് വെബ്‌സൈറ്റ് ലഭ്യമല്ലാതായത്. വിഷയം ചര്‍ച്ചയായതോടെ വെബ് സൈറ്റ് പൂര്‍വ സ്ഥിതിയിലായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിലക്ക് സംബന്ധിച്ച ഔദ്യോഗികമായ വിശദീകരണം മാസികയിക്ക് ലഭിക്കുകയും ചെയ്തിരുന്നില്ല. എന്നാല്‍, മാസികയ്ക്ക് എതിരായ നടപടി വ്യാപക പ്രതിഷേധമാണ് വിളിച്ചുവരുത്തിയത്.
ഫാസിസത്തിന്റെ മറ്റൊരു ഉദാഹരണം എന്നായിരുന്നു വികടന്റെ വെബ്സൈറ്റ് ബ്ലോക്ക് ചെയ്ത തീരുമാനത്തെ വിമര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രതികരിച്ചത്.
ഒരു നൂറ്റാണ്ടോളമായി മാധ്യമ രംഗത്തെ സാന്നിധ്യമാണ് വികടന്‍. അത്തരം ഒരു മാധ്യമം തങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുമ്പോള്‍ അതിനെ നിശൂബ്ധമാക്കാന്‍ ശ്രമിക്കുന്നത് ജനധാപത്യ വിരുദ്ധമാണ്. ബിജെപി സര്‍ക്കാരിന്റെ ഫാസിസ്റ്റ് സ്വഭാവത്തിന്റെ മറ്റൊരു ഉദാഹണം കുടി ഇതാ. എന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം.
ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളും അവയ്ക്കുള്ള സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്ന് തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് പ്രതികരിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകളുടെ നടപടി ഭരണഘടനാപരമായ അവകാശങ്ങളെ ചോദ്യം ചെയ്യുന്നന്നതാണ്. മാധ്യമങ്ങളും അവ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളും അതിരുകടന്നാല്‍ അതിന് കോടതി വഴി പരിഹാരം കണ്ടെത്തണം. ഫാസിസ്റ്റ് സമീപനം സ്വീകരിക്കുന്നത് കേന്ദ്ര സര്‍ക്കാരായാലും സംസ്ഥാന സര്‍ക്കാരായാലും ടി വി കെ എന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും വിജയ് പറഞ്ഞു.
വായനക്കാര്‍ പരാതിപ്പെട്ടപ്പോഴാണ് വെബ് സൈറ്റ് ബ്ലോക്ക് ചെയ്ത വിവരം അറിഞ്ഞതെന്നായിരുന്നു വിഷയത്തില്‍ വികടന്‍ നല്‍കിയ ആദ്യ പ്രതികരണം. സംഭവത്തിന്റെ കാരണം കണ്ടത്താന്‍ ബന്ധപ്പെട്ട മന്ത്രാലയവുമായി ബന്ധപ്പെട്ട് വരികയാണെന്നും വികടനുമായി ബന്ധപ്പെട്ടവര്‍ എക്‌സിലൂടെ പ്രതികരിച്ചു.
ഒരു നൂറ്റാണ്ടോളമായി, ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ശക്തമായി പിന്തുണച്ചുവരുന്ന മാധ്യമമാണ് വികടന്‍. അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമായിരുന്നു വികടന്‍ മുന്നോട്ട് വച്ചിട്ടുള്ളത്. അത് ഇനിയും തുടരും. വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തതിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. വിഷയം ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെടുത്താനുള്ള ശ്രമത്തിലാണ്. എന്നാണ് വികടന്റെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates