റോഡില്‍ സാഹസിക അഭ്യാസങ്ങള്‍ നടത്തുന്നവര്‍ ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. അപകട സാധ്യത കൂടിയ ഇടുങ്ങിയ റോഡില്‍ കാര്‍ വളച്ചും ബൈക്കിന്റെ മുന്‍പിലത്തെ വീല്‍ ഉയര്‍ത്തിയുമെല്ലാം അതിസാഹസികത കാണിക്കുന്നവരുടെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ പലപ്പോഴും അഭിനന്ദനങ്ങള്‍ക്ക് പകരം പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഒരു സാമൂഹിക ഉത്തരവാദിത്തവുമില്ലാതെ അപകടങ്ങള്‍ വര്‍ധിക്കാന്‍ ഇവര്‍ കാരണമാകുന്നു എന്ന് പറഞ്ഞാണ് വിമര്‍ശനങ്ങളില്‍ ഏറെയും. ഇപ്പോള്‍ മലഞ്ചെരിവില്‍ ഇടുങ്ങിയ റോഡില്‍ കാര്‍ വളയ്ക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. തൊട്ടുതാഴെ കൊക്കയാണ് എന്നതാണ് വീഡിയോ കാണുമ്പോള്‍ ഒരു നിമിഷം നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നത്.
അപകടകരമായ രീതിയിലാണ് വാഹനം വളയ്ക്കുന്നത്. ഒരടി തെറ്റിയാല്‍ കൊക്കയിലേക്ക് വീഴുമെന്നിരിക്കേയാണ് കാര്‍ ഡ്രൈവറുടെ സാഹസികത. എന്നാല്‍ യാഥാര്‍ഥ്യം മറച്ചുവെച്ചു കൊണ്ടുള്ള വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത് എന്നതാണ് വാസ്തവം.
യഥാര്‍ഥത്തില്‍ വിദഗ്ധനാണ് കാര്‍ ഓടിക്കുന്നത് എന്നതാണ് ഒരു കാര്യം. രണ്ടാമത് റോഡിന് തൊട്ടുതാഴെ മറ്റൊരു റോഡ് പോകുന്നുണ്ട്. ഇത് അതിവിദഗ്ധമായി ഒഴിവാക്കി ക്യാമറ ഉപയോഗിച്ച് കൗശലം കാണിച്ചാണ് ഭയപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ യാഥാര്‍ഥ്യം വ്യക്തമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates