മെട്രോ യാത്രക്കിടെ രണ്ടുപേര്‍ തമ്മില്‍ തല്ലുന്നതിന്റെ വീഡിയോ ദൃശ്യം
മെട്രോ യാത്രക്കിടെ രണ്ടുപേര്‍ തമ്മില്‍ തല്ലുന്നതിന്റെ വീഡിയോ ദൃശ്യം

മെട്രോ യാത്രയ്ക്കിടെ യുവാക്കളുടെ പൊരിഞ്ഞ 'സ്റ്റണ്ട്'; വീഡിയോ വൈറല്‍

രണ്ടുപേര്‍ ഒരു ദയയുമില്ലാതെ പരസ്പരം തല്ലുകൂടുന്നത്‌ വിഡിയോയില്‍ കാണാം.
Published on


ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ചുകാലമായി വ്യത്യസ്ത സംഭവങ്ങളാല്‍ ഡല്‍ഹി മെട്രോ വാര്‍ത്തകളില്‍ സജീവമായി ഇടം നേടാറുണ്ട്. വാക്കുതര്‍ക്കവും തല്ലും പ്രണയ പ്രകടനങ്ങളും റീല്‍സുമായി അവ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കാറുമുണ്ട്. ഇപ്പോഴിതാ നിറയെ യാത്രക്കാര്‍ക്കിടയില്‍ വച്ച് രണ്ടുപേര്‍ തമ്മിലുള്ള പരസ്പരം തല്ലാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. 

രണ്ടുപേര്‍ ഒരു ദയയുമില്ലാതെ പരസ്പരം തല്ലുകൂടുന്നത്‌
വിഡിയോയില്‍ കാണാം. രണ്ടുപേരെയും പിടിച്ചു മാറ്റാന്‍ മറ്റു യാത്രക്കാര്‍ ശ്രമിക്കുന്നുണ്ട്. ബാഗില്‍ നിന്ന് എന്തോ മോഷ്ടിക്കാന്‍ ശ്രമിച്ചതിനാണ് അടിച്ചതെന്നാണ് അടിപിടിക്ക് പിന്നാലെ ഒരാള്‍ പറഞ്ഞത്.

സംഭവത്തിന് പിന്നാലെ പ്രതികരണവുമായി ഡിഎംആര്‍സി രംഗത്തെത്തി.'മെട്രോ യാത്രക്കാര്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. മറ്റ് യാത്രക്കാരില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള മോശം പെരുമാറ്റം ഉണ്ടായാല്‍ ഡിഎംആര്‍സി ഹെല്‍പ്പ്‌ലൈനില്‍ അറിയിക്കണം'- പ്രസ്താവനയില്‍ വ്യക്തമാക്കി. നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അടുത്തിടെ ഡിഎംആര്‍സി മെട്രോയില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.

പ്രായമായ രണ്ട് സ്ത്രീകളുമായി യുവാവും യുവതിയും വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്നതിന്റെ വിഡിയോ വൈറലായതിന് തൊട്ടുപിന്നാലെയാണ് അടിപിടിയുടെ വിഡിയോയുമെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com