വെറും ആറ് സെക്കന്‍ഡിനുള്ളില്‍ വോട്ടുകള്‍; 4% പേരും വോട്ട് ചെയ്ത് അര്‍ധരാത്രിയില്‍; ആന്ധ്രയില്‍ പോളിങ് വിവാദം

പുലര്‍ച്ചെ 12 മണിക്ക് ശേഷം ഓരോ 20 സെക്കന്‍ഡിലും ഒരു വോട്ട് രേഖപ്പെടുത്തി എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുതയെന്ന് പ്രഭാകര്‍ വിശദമാക്കി.
Chandrababu Naidu with PM Modi
സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ നരേന്ദ്രമോദിക്കൊപ്പം ചന്ദ്രബാബു നായിഡുവും പവന്‍ കല്യാണും ഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേട് നടന്നതായി ആരോപണം. രാത്രി 12 മണിക്ക് ശേഷം ഏകദേശം 17 ലക്ഷം വോട്ടുകള്‍ രേഖപ്പെടുത്തിയെന്നും തെരഞ്ഞെടുപ്പില്‍, ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി നയിക്കുന്ന എന്‍ഡിഎ 175 സീറ്റുകളില്‍ 164 എണ്ണം നേടി മികച്ച വിജയം നേടിയെന്നും സാമ്പത്തിക വിദഗ്ധന്‍ പരകാല പ്രഭാകര്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 3,500 ബൂത്തുകളില്‍ രാവിലെ 2 മണി വരെ വോട്ടെടുപ്പ് തുടര്‍ന്നതായും അദ്ദേഹം പറഞ്ഞു.

Chandrababu Naidu with PM Modi
കരൂര്‍ ദുരന്തത്തില്‍ ഗൂഢാലോചന, ജനനായകൻ തടഞ്ഞത് രാഷ്ട്രീയ പകപോക്കൽ; തുറന്നടിച്ച് വിജയ്

4.16% വോട്ടുകള്‍ രാത്രി 11.45 നും പുലര്‍ച്ചെ 2 നും ഇടയില്‍ രേഖപ്പെടുത്തിയതായും രാത്രി 8 മണി മുതല്‍ പുലര്‍ച്ചെ 2 മണി വരെ ഏകദേശം 52 ലക്ഷം വോട്ടുകള്‍ രേഖപ്പെടുത്തിയതായും അദ്ദേഹം പറയുന്നു. പുലര്‍ച്ചെ 12 മണിക്ക് ശേഷം മാത്രം 17 ലക്ഷം സമ്മതിദാനവകാശം വിനിയോഗിച്ചു. പുലര്‍ച്ചെ 12 മണിക്ക് ശേഷം ഓരോ 20 സെക്കന്‍ഡിലും ഒരു വോട്ട് രേഖപ്പെടുത്തി എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുതയെന്ന് പ്രഭാകര്‍ വിശദമാക്കി.

Chandrababu Naidu with PM Modi
സഭ ഇന്നു പിരിയുന്നു, 'സുപ്രധാന ബില്ലു'മായി ഉടന്‍ കാണാം; കിരണ്‍ റിജിജു രാജ്യസഭയില്‍

ഇവിഎമ്മുകള്‍ റീസെറ്റ് ചെയ്യാന്‍ 14 സെക്കന്‍ഡ് എടുക്കുമെങ്കില്‍, എങ്ങനെയാണ് 6 സെക്കന്‍ഡിനുള്ളില്‍ വോട്ടുകള്‍ രേഖപ്പെടുത്തിയതെന്ന് അദ്ദേഹം ചോദിക്കുന്നു. ഒരു വോട്ടര്‍ക്ക് അത്രയും സമയത്തിനുള്ളില്‍ പ്രവേശിക്കാനും വോട്ട് ചെയ്യാനും പുറത്തുകടക്കാനും കഴിയുമോ?' പ്രഭാകര്‍ ചോദിച്ചു. രാത്രി 8 മണിക്ക് ശേഷം അസാധാരണമായ എന്തോ സംഭവിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ടിഡിപി 135 സീറ്റുകളും ബിജെപി 8 സീറ്റുകളും നേടി. പവന്‍ കല്യാണിന്റെ ജനസേന 21 സീറ്റും നേടി. ഇതിന് മുമ്പും പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവര്‍ വോട്ടര്‍ ടേണ്‍ഔട്ട് ഡേറ്റയെക്കുറിച്ച് ആശങ്ക അറിയിച്ചിരുന്നു. 2024 മേയ് 13 ന് വൈകുന്നേരം 5 മണിക്ക് വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം, ആന്ധ്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചത് 68.04% വോട്ടുകള്‍ രേഖപ്പെടുത്തിയെന്നാണ്. രാത്രി 8 മണിക്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ ഇസിഐ വോട്ടര്‍ ടേണ്‍ഔട്ട് 68.12% എന്ന് പറഞ്ഞു. രാത്രി 11.45 ന്, ഇസിഐ ടേണ്‍ഔട്ട് 76.50% ആയി പരിഷ്‌കരിച്ചു. നാല് ദിവസത്തിന് ശേഷം പുറത്തിറക്കിയ അവസാന വോട്ടര്‍ ടേണ്‍ഔട്ട് 81.79% ആയി രേഖപ്പെടുത്തി.

Summary

Votes in 6 seconds, 4% cast after midnight: Major allegations over Andhra polls

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com