

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ ലോക്സഭയിൽ അവകാശലംഘന നോട്ടീസുമായി കോൺഗ്രസ്. വയനാട് ഉരുൾപ്പൊട്ടലിൽ മുന്നറിയിപ്പു നൽകിയിരുന്നു എന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെയാണു നോട്ടിസ്. ലോക്സഭയെ മന്ത്രി തെറ്റിദ്ധരിപ്പിച്ചു എന്നാണ് നോട്ടീസിൽ പറയുന്നത്.
ജൂലൈ 23നു കേരളത്തിന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നെന്നും സംസ്ഥാനം ഇതിന് അനുസരിച്ച് നടപടിയെടുത്തില്ല എന്നുമാണ് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞത്. എന്നാൽ ഇത് തെറ്റാണ് എന്നാണ് കോണ്‍ഗ്രസ് വക്താവും രാജ്യസഭാ എംപിയുമായ ജയ്‌റാം രമേശ് അവകാശ ലംഘന നോട്ടീസിൽ പറഞ്ഞത്.
'കേന്ദ്ര സര്‍ക്കാര്‍ മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയെന്ന അവകാശവാദം തെറ്റാണെന്ന് തെളിഞ്ഞതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് വ്യക്തമായി. ഒരു മന്ത്രിയോ അംഗമോ സഭയെ തെറ്റിദ്ധരിപ്പിക്കുന്നത് പദവിയുടെ ലംഘനവും സഭയെ അവഹേളിക്കുന്നതുമാണ്'- ജയ്‌റാം രമേശ് നോട്ടീസില്‍ വ്യക്തമാക്കി. മുന്നറിയിപ്പ് ഇല്ലായിരുന്നെന്നു പ്രധാന മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയതായും നോട്ടീസിൽ പറയുന്നുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കനത്ത മഴകാരണമുള്ള പ്രകൃതിക്ഷോഭ സാധ്യത സംബന്ധിച്ച് കേരളത്തിന് ഏഴുദിവസം മുന്‍പേ മുന്നറിയിപ്പ് നല്‍കിയിയെന്നായിരുന്നു അമിത് ഷാ അവകാശപ്പെട്ടത്. എന്നാൽ ഇത് വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയിരുന്നു. കേന്ദ്രകാലവാസ്ഥാ നിരീക്ഷണ വകുപ്പ് റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത് അപകടംനടന്ന ദിവസമായ ജൂലായ് 30-ന് രാവിലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരിച്ചു.
വയനാട്ടില്‍ ചുവപ്പു ജാഗ്രതാമുന്നറിയിപ്പു നല്‍കിയത് ഉരുള്‍പൊട്ടല്‍ ദുരന്തംവിതച്ച ജൂലായ് 30-ന് അതിരാവിലെയാണെന്ന്‌കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) മേധാവി മൃത്യുഞ്ജയ് മൊഹാപത്രയും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ രാജ്യസഭയിലെ സിപിഎം എംപിമാരും കഴിഞ്ഞ ദിവസം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates