അമിത് ഷായ്ക്ക് വിജയ് നല്‍കിയ ബോക്‌സിനുള്ളില്‍ എന്താണ്?; സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച

അമിത് ഷായ്ക്കായി വിജയ്‌യുടെ വീട്ടില്‍ വച്ച് അമ്മയുണ്ടാക്കിയ ഭക്ഷണമാണ് ബോക്‌സിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Tamil Nadu CM Vijay Presents Gift Box to Home Minister Amit Shah
Tamil Nadu CM Vijay Presents Gift Box to Home Minister Amit ShahANI
Edited By:
Updated on
1 min read

ചെന്നൈ: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുന്ന 31ാമത് ദക്ഷിണ മേഖലാ കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നല്‍കിയ 'പെട്ടി'യാണ് സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ച. അമിത് ഷായ്ക്കായി വിജയ്‌യുടെ വീട്ടില്‍ വച്ച് അമ്മയുണ്ടാക്കിയ ഭക്ഷണമാണ് ബോക്‌സിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യഥാര്‍ഥത്തില്‍ അത് ഹോം മെയ്ഡ് ഫുഡ് ആണോ എന്നുള്ള തരത്തിലാണ് ചര്‍ച്ചകള്‍. രണ്ട് നേതാക്കള്‍ തമ്മിലുള്ള സ്‌നേഹനിര്‍ഭരമായ കൂടിക്കാഴ്ചയെന്നാണ് ചിലരുടെ നിരീക്ഷണം. കോവളത്തെ ഒരു നക്ഷത്ര ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച

വിജയ് മുഖ്യമന്ത്രിയായ ശേഷം അമിത് ഷായുമായുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ചെങ്കല്‍പ്പട്ട് ജില്ലയിലെ കോവളത്ത് നടക്കുന്ന ദക്ഷിണ മേഖലാ കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായിട്ടായിരുന്നു കൂടിക്കാഴ്ച. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ദക്ഷിണ മേഖലാ കൗണ്‍സിലിന്റെ ചെയര്‍മാന്‍. യോഗത്തിന്റെ ആതിഥേയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് കൗണ്‍സിലിന്റെ വൈസ് ചെയര്‍മാനാണ്.

കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് ദക്ഷിണ മേഖലാ കൗണ്‍സിലിലെ അംഗങ്ങള്‍. പുതുച്ചേരി, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിമാര്‍ക്കും പുറമെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, ജലവിഹിത പ്രശ്‌നങ്ങള്‍, പ്രാദേശിക വികസനം, കേന്ദ്ര സംസ്ഥാന ഏകോപനം തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.

Summary

What is inside the box given by Vijay to Amit Shah? Discussion on social media

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com