

ന്യൂഡല്‍ഹി: തിക്കിലും തിരക്കിലുമുണ്ടായ മറ്റൊരു ദുരന്തത്തിന് കൂടി സാക്ഷിയായിരിക്കുകയാണ് രാജ്യം. ഉത്തര്‍പ്രദേശിലെ ഹഥ്‌റസില്‍ ഉണ്ടായ അപകടത്തില്‍ മരണ സംഖ്യ ഉയരുകയാണ്. ഭോലേ ബാബ എന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം നാരായണ്‍ സാകര്‍ ഹരി നടത്തിയ മതപരമായ പ്രാര്‍ഥനാ ചടങ്ങിലാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ജീവന്‍ നഷ്ടമായത്.
ആളുകള്‍ കൂട്ടമായെത്തി പ്രാര്‍ഥന നടത്തുന്ന സത് സംഗ് എന്നറിയപ്പെടുന്ന ഇത്തരം ചടങ്ങുകള്‍ സര്‍വസാധാരണമാണ് യുപിയില്‍. ഉത്തര്‍പ്രദേശില്‍ ഏട്ടാഹ് ജില്ലയിലെ ബഹദൂര്‍ സ്വദേശിയാണ് ഭോലേ ബാബ. ഇന്റലിജന്‍സ് ബ്യൂറോയിലെ മുന്‍ ജീവനക്കാരനെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. 26 വര്‍ഷം മുമ്പ് ഉള്‍വിളി തോന്നി ഭക്തിമാര്‍ഗം സ്വീകരിച്ചുവെന്നും ജോലി ഉപേക്ഷിച്ചുവെന്നുമാണ് ഇയാള്‍ അവകാശപ്പെടുന്നത്.
ഇന്ത്യയിലുടനീളം പത്ത് ലക്ഷത്തിലധികം അനുയായികള്‍ ഭോലെ ബാബക്കുണ്ട്. അനുയായികള്‍ക്കിടയില്‍ കാര്യമായ സ്വാധീനം ചെലുത്തിയിരുന്ന ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ സ്ഥിരമായി സത്സംഗുകളും സംഘടിപ്പിച്ച് വന്നിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സോഷ്യല്‍ മീഡിയ പോലുള്ളവയില്‍ നിന്ന് ഭോലെ ബാബെ അകലം പാലിച്ചിരുന്നു. അനുയായികളായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന പ്രചാരകര്‍. വെള്ള സ്യൂട്ടും ടൈയുമാണ് വസ്ത്രധാരണ രീതി. സത് സംഗുകളില്‍ ലഭിക്കുന്ന സംഭാവനകളൊന്നും സ്വന്തം ആവശ്യങ്ങള്‍ക്കായല്ല, ഭക്തര്‍ക്ക് വേണ്ടിയാണ് ചെലവഴിക്കുന്നതെന്ന് പ്രഭാഷണങ്ങളില്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. കോവിഡ് കാലത്തിന് ശേഷമാണ് ഇയാള്‍ കൂടുതല്‍ പ്രശസ്തമായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates