Parvesh Verma
പർവേശ് വർമ ഫെയ്സ്ബുക്ക്

മുന്‍ മുഖ്യമന്ത്രിയുടെ മകന്‍, രണ്ടു തവണ എംപി; കെജരിവാളിനെ അട്ടിമറിച്ച 'ജയന്റ് കില്ലര്‍'

ജാട്ട് നേതാവായ പര്‍വേശ് ഡല്‍ഹി ബിജെപി ഘടകത്തിലെ പ്രധാനികളിലൊരാളാണ്
Published on

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ജയന്റ് കില്ലറായി ബിജെപി നേതാവ് പര്‍വേശ് സാഹിബ് സിങ് വര്‍മ. ന്യൂഡല്‍ഹി മണ്ഡലത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനെയാണ് പര്‍വേശ് വര്‍മ അട്ടിമറിച്ചത്. നാലായിരത്തോളം വോട്ടുകള്‍ക്കാണ് പര്‍വേശിന്റെ വിജയം.

മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ് 47 കാരനായ പര്‍വേശ് സാഹിബ് സിങ് വര്‍മ. രണ്ടു തവണ ബിജെപി പാര്‍ലമെന്റ് അംഗമായിരുന്നു. ബിരുദാനന്തര ബിരുദധാരിയാണ്. ജാട്ട് നേതാവായ പര്‍വേശ് ഡല്‍ഹി ബിജെപി ഘടകത്തിലെ പ്രധാനികളിലൊരാളാണ്.

പിതാവ് സാഹിബ് സിങ് വര്‍മയ്ക്ക് പുറമെ, അമ്മാവന്‍ ആസാദ് സിങും പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു. നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയറായി ആസാദ് പ്രവര്‍ത്തിച്ചിട്ടുണ്ട്. കെജരിവാളിനെ അട്ടിമറിച്ച് നേടിയ വിജയത്തിലൂടെ പര്‍വേശ് വര്‍മയുടെ പേര് മുഖ്യമന്ത്രി പദത്തിലേക്കും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com