'അച്ചടക്കത്തോടെയുള്ള പഠനം, വര്‍ഷങ്ങള്‍ നീണ്ട പരിശ്രമം'; സിവില്‍ സര്‍വീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരി ശക്തി ദുബെ ആരാണ്?

അലഹബാദ് സര്‍വകലാശാലയില്‍ നിന്ന് ബിഎസ്‌സി ബിരുദം നേടിയ ശക്തി 2018ല്‍ ബയോ കെമിസ്ട്രയില്‍ എംഎംഎസ് നേടി. അതിനുശേഷമാണ് സിവില്‍ സര്‍വീസ് പരീക്ഷയെഴുതാനുള്ള തയ്യാറെടുപ്പ് തുടങ്ങിയത്.
 Shakti Dubey
ശക്തി ദുബെഎക്സ്
Updated on
1 min read

ലഖ്‌നൗ: 2024ലെ യുപിഎസ് സി സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ ഒന്നാം റാങ്ക് ഉത്തര്‍പ്രദേശ് പ്രയാഗ് രാജ് സ്വദേശിയായ ശക്തി ദുബെയ്ക്കാണ്. പരീക്ഷയില്‍ 1009 ഉദ്യോഗാര്‍ഥികളാണ് യോഗ്യത നേടിയത്. ആരാണ് ഒന്നാം റാങ്കുകാരിയായ ശക്തി ദുബെ എന്നറിയേണ്ടേ?.

അലഹബാദ് സര്‍വകലാശാലയില്‍ നിന്ന് ബിഎസ്‌സി ബിരുദം നേടിയ ശക്തി 2018ല്‍ ബയോ കെമിസ്ട്രയില്‍ എംഎംഎസ് നേടി. അതിനുശേഷമാണ് സിവില്‍ സര്‍വീസ് പരീക്ഷയെഴുതാനുള്ള തയ്യാറെടുപ്പ് തുടങ്ങിയത്. 'ഞാന്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നിന്നാണ്. എന്റെ സ്‌കൂള്‍ വിദ്യാഭ്യാസവും ബിരുദ പഠനവും അവിടെയാണ് പൂര്‍ത്തിയാക്കിയത്, അലഹബാദ് സര്‍വകലാശാലയില്‍ നിന്ന് ബാച്ചിലേഴ്സ് ബിരുദം നേടി. ബയോകെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദത്തിനായി, ഞാന്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ചേര്‍ന്നു. 2018 ല്‍ അത് പൂര്‍ത്തിയാക്കി. അതിനുശേഷം, ഞാന്‍ സിവില്‍ സര്‍വീസിനായി തയ്യാറെടുക്കുകയായിരുന്നു,' ശക്തി മാധ്യമങ്ങളോട് പറഞ്ഞു.

ഏഴ് വര്‍ഷത്തെ സമര്‍പ്പണത്തിന്റെയും തികഞ്ഞ അച്ചടക്കത്തോടെയുമുള്ള പഠനമാണ് ശക്തിയെ സിവില്‍ സര്‍വീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരിയാക്കിയത്. ഇനി വരുന്ന പരീക്ഷാര്‍ഥികള്‍ക്ക് കൃത്യമായ മാതൃക കുടിയാണ് ശക്തിയെന്ന് തീര്‍ത്തുപറയാം. ശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങി വിവിധ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന അവരുടെ അക്കാദമിക് പശ്ചാത്തലം, അധ്യാപന പരിചയം... തുടങ്ങി എല്ലാം അവരുടെ തെളിമയാര്‍ന്ന നേട്ടത്തിന് സഹായകമായി.

ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പഠനമാണ് ശക്തിയുടെ നിശ്ചയദാര്‍ഢ്യത്തിന് കരുത്തായത്. അവരുടെ സാമൂഹികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്ക് ആവുവോളം വിളനിലമായി ആ പുണ്യഭൂമി. അവിടെ വച്ചുണ്ടായ സമ്പര്‍ക്കം തന്റെ ലക്ഷ്യത്തെ സാധൂകരിക്കുന്നതായിരുന്നെന്ന് ശക്തി പറയുന്നു. അധ്യാപക ജീവിതത്തില്‍ നിന്ന് സിവില്‍ സര്‍വീസ് നേടിയെടുക്കുകയെന്ന പുതിയ ലക്ഷ്യത്തിനായി അക്ഷീണം പ്രയ്തനിച്ചു. പൊളിറ്റിക്കല്‍ സയന്‍സും ഇന്റര്‍നാഷണല്‍ റിലേഷന്‍സും ഓപ്ഷണല്‍ വിഷയമായി തെരഞ്ഞെടുത്ത ശക്തി, കൃത്യമായ അച്ചടക്കത്തോടെയും സ്ഥിരോത്സാഹത്തോടെയും ഉള്‍ക്കാഴ്ചയോടെയും കഠിനാദ്ധ്വാനം നടത്തി.

പ്രിലിമിനറി പരീക്ഷ 2024 ജൂണ്‍ 16 നും മെയിന്‍സ് 2024 സെപ്റ്റംബര്‍ 20 നും സെപ്റ്റംബര്‍ 29 നും ഇടയിലും പേഴ്‌സണാലിറ്റി ടെസ്റ്റ് ഘട്ടം 2025 ജനുവരി 7 മുതല്‍ ഏപ്രില്‍ 17 വരെയുമായിരുന്നു. ശക്തിയുടെ ഗ്രാഹ്യവും പേഴ്‌സാണിലിറ്റി ടെസ്റ്റിലെ അത്മവിശ്വാസവും സംയമനവും നിറഞ്ഞ പ്രകടനം ഒന്നാം റാങ്കിന്റെ ഉടമയാക്കി. ഉത്തര്‍പ്രദേശിലെ ഗംഗാ - യമുന - സരസ്വതി നദികളുടെ സംഗമഭൂമിയായ പ്രയാഗ് രാജില്‍ നിന്ന് ആരംഭിക്കുന്ന ശക്തി ദുബെയുടെ വിജയഗാഥ. ഈ നേട്ടം എന്റെതുപോലെ തന്നെ അവരുടെതുമാണെന്ന് ശക്തി പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com