എസി വാങ്ങുന്നതില്‍ ഭര്‍ത്താവുമായി തര്‍ക്കം; ഭാര്യ ജീവനൊടുക്കിയ നിലയില്‍

ഭര്‍ത്താവും അച്ഛനമ്മമാരും സഹോദരനും രാത്രി ടെറസില്‍ ആണ് ഉറങ്ങിയതെന്നാണ് ആകാശ് പറയുന്നത്. രാവിലെ താഴെ വന്നപ്പോള്‍ മോണിക്കയുടെ മുറി അടഞ്ഞു കിടക്കുകയായിരുന്നുവെന്ന് ആകാശ് പൊലീസിനോട് പറഞ്ഞു
Wife commits suicide after argument with husband over AC purchase
Wife commits suicide after argument with husband over AC purchaseX
Updated on
1 min read

ചെന്നൈ: എസി വാങ്ങുന്നതിനെ ചൊല്ലി ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ ആണ് സംഭവം. പുല്ലാരംപാക്കം സ്വദേശി മോണിക്ക (23) ആണ് മരിച്ചത്. എസി വാങ്ങുന്നതിനെ ചൊല്ലി രാത്രിയില്‍ മോണിക്കയും ഭര്‍ത്താവ് ആകാശും (26) തമ്മില്‍ തര്‍ക്കം ഉണ്ടായി.

Wife commits suicide after argument with husband over AC purchase
വെള്ളിയാഴ്ച 249.9 ജിഗാവാട്ട്; രാജ്യത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍

ഭര്‍ത്താവും അച്ഛനമ്മമാരും സഹോദരനും രാത്രി ടെറസില്‍ ആണ് ഉറങ്ങിയതെന്നാണ് ആകാശ് പറയുന്നത്. രാവിലെ താഴെ വന്നപ്പോള്‍ മോണിക്കയുടെ മുറി അടഞ്ഞു കിടക്കുകയായിരുന്നുവെന്ന് ആകാശ് പൊലീസിനോട് പറഞ്ഞു. വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് മോണിക്കയെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Wife commits suicide after argument with husband over AC purchase
വിഖ്യാത ഇന്ത്യന്‍ ഫോട്ടോ​ഗ്രാഫർ രഘു റായ് അന്തരിച്ചു

ഉടന്‍ തന്നെ വിവരം അറിയിച്ചതനുസരിച്ച് പുല്ലാരമ്പാക്കം പൊലീസ് സ്ഥലത്തെത്തി. മോണിക്കയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. മോണിക്കയുടെ മരണത്തില്‍ സംശയം ഉണ്ടെന്ന് അച്ഛനമ്മമാര്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. വസ്ത്രവില്‍പ്പനശാലയില്‍ ജീവനക്കാരായ ഇരുവരുടെയും വിവാഹം മൂന്ന് വര്‍ഷം മുമ്പായിരുന്നു. ഒരുമിച്ച് പഠിച്ച ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്.

Summary

Wife commits suicide after argument with husband over AC purchase

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com