പ്രതീകാത്മക ചിത്രം/ ഫയൽ
പ്രതീകാത്മക ചിത്രം/ ഫയൽ

നിര്‍ബന്ധിച്ച് അശ്ലീല ദൃശ്യങ്ങള്‍ കാണിക്കും; അഞ്ച് പെണ്‍കുട്ടികളെ സ്‌കൂളിലേക്ക് വരുത്തി നാല് മാസം തുടര്‍ച്ചയായി പീഡിപ്പിച്ചു; പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

നിര്‍ബന്ധിച്ച് അശ്ലീല ദൃശ്യങ്ങള്‍ കാണിക്കും; അഞ്ച് പെണ്‍കുട്ടികളെ സ്‌കൂളിലേക്ക് വരുത്തി നാല് മാസം തുടര്‍ച്ചയായി പീഡിപ്പിച്ചു; പ്രധാനാധ്യാപകന്‍ അറസ്റ്റില്‍
Published on

ഹൈദരാബാദ്: അഞ്ച് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രധാനാധ്യാപകന്‍ അറസ്റ്റില്‍. നാല് മാസത്തിനിടെ അഞ്ച് പെണ്‍കുട്ടികളെയാണ് ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചത്. തെലങ്കാനയിലെ ലക്ഷ്മിദേവ്പള്ളിയിലുള്ള സ്‌കൂളിലെ പ്രധാന അധ്യാപകനാണ് അറസ്റ്റിലായത്. 

ഓണ്‍ലൈന്‍ ക്ലാസില്‍ ഇരിക്കാന്‍ സൗകര്യമില്ലാത്ത പെണ്‍കുട്ടികളെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തിയാണ് ഇയാള്‍ അഞ്ച് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചത്. നിര്‍ബന്ധിച്ച് അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ച 40കാരനായ ഇയാള്‍ കഴിഞ്ഞ നാല് മാസമായി പെണ്‍കുട്ടികളെ നിരന്തരം പീഡനത്തിനിരയാക്കുകയായിരുന്നു. 

ഓണ്‍ലൈന്‍ ക്ലാസിനുള്ള സെല്‍ഫോണ്‍, ടിവി തുടങ്ങിയവ ഇല്ലാത്ത കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് ക്ലാസില്‍ ഇരിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കേണ്ടത് അധ്യാപകരാണ്. ഈ അവസരം മുതലെടുത്താണ് പ്രധാനാധ്യാപകന്‍ കുട്ടികളെ ഇരകളാക്കിയത്. 

ഇരകളായ കുട്ടികളോട് സ്‌കൂളിലെത്താന്‍ ആവശ്യപ്പെട്ടായിരുന്നു ഉപദ്രവം. ഇയാളുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. പോക്‌സോ നിയമമടക്കമുള്ളവ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com