ഈ 'ബാഹുബലി താലി' കഴിച്ചുതീർത്താൽ എട്ട് ലക്ഷം രൂപ സമ്മാനം! ചലഞ്ച് പൂർത്തിയാക്കി ബ്ലോഗർ 

നാൽപത് മിനിറ്റിനുള്ളിൽ ബാഹുബലി താലി അകത്താക്കിയാലാണ് സമ്മാനം ലഭിക്കുക
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

താലി മീൽസ് തന്നെ മുഴുവൻ കഴിച്ചുതീർക്കാൻ അത്ര എളുപ്പമല്ല അപ്പോഴാണ് ബാഹുബലി താലി! എന്നാൽ ഈ ഭീമൻ താലി മുഴുവൻ കഴിച്ചുതീർത്താൽ എട്ട് ലക്ഷം രൂപയാണ് പാരിതോഷികം. വിശക്കുന്നുണ്ടോ എന്ന് ചോദിച്ച് ബ്ലോഗർ രജ്‌നേഷ് ഗ്യാനി എന്നയാളാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ന്യൂഡൽഹിയിലുള്ള അർഡോർ 2.1 എന്ന ഹോട്ടലിലാണ് ഈ ചലഞ്ച് നടന്നത്. നാൽപത് മിനിറ്റിനുള്ളിൽ ബാഹുബലി താലി അകത്താക്കിയാലാണ് സമ്മാനം ലഭിക്കുക. രജ്‌നേഷും ഒരു സുഹൃത്തും ചലഞ്ചിൽ പങ്കെടുക്കുന്നതാണ് വിഡിയോയിലുള്ളത്. പനീർ ടിക്ക മസാല, ചോറ്, വെജിറ്റബിൾ ബിരിയാണി, മലായി കോഫ്ത, കടായി പനീർ, ദീൽ മഖിനി തുടങ്ങി നിരവധി വിഭവങ്ങളാണ് ഈ ഭീമൻ താലിയിൽ ഉൾപ്പെട്ടിരുന്നത്. 

രജ്‌നേഷും സുഹൃത്തും ചലഞ്ച് പൂർത്തിയാക്കുകയും പാരിതോഷികം നേടുകയും ചെയ്തു. എട്ട് ലക്ഷം രൂപ ലഭിച്ചെങ്കിലും പണം ചാരിറ്റിക്കായി വിനിയോഗിക്കുമെന്ന് ഇവർ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com