പതിമൂന്നുകാരിയെ കണ്ണിറുക്കി കാണിച്ചു; ഫ്‌ളയിങ് കിസ് നല്‍കി; ഇരുപതുകാരന് ഒരുവര്‍ഷം കഠിന തടവ്

പതിമൂന്നുകാരിയെ ഫ്‌ളയിങ് കിസ് നല്‍കുകയും കണ്ണിറുക്കി കാണിക്കുകയും ചെയ്ത ഇരുപതുകാരനെ ഒരുവര്‍ഷത്തെ കഠിന തടവിന് വിധിച്ച് കോടതി.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read


മുംബൈ: പതിമൂന്നുകാരിയെ ഫ്‌ളയിങ് കിസ് നല്‍കുകയും കണ്ണിറുക്കി കാണിക്കുകയും ചെയ്ത ഇരുപതുകാരനെ ഒരുവര്‍ഷത്തെ കഠിന തടവിന് വിധിച്ച് കോടതി. കണ്ണിറുക്കലും ഫ്‌ളയിങ് കിസ് നല്‍കലും ലൈംഗിക ചേഷ്ടകളാണെന്ന് വിലയിരുത്തിയാണ് മുംബൈയിലെ പോക്‌സോ കോടതി ഇരുപതുകാരന് ശിക്ഷ വിധിച്ചത്. യുവാവിന് 15,000രൂപ പിഴയും കോടതി വിധിച്ചു. ഇതില്‍ പതിനായിരം രൂപ കുട്ടിയ്ക്ക് നഷ്ടപരിഹാരമായി നല്‍കണം. 

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 29ന് സഹോദരിക്കൊപ്പം പുറത്തുപോയ തന്നോട് അയല്‍വാസിയായ യുവാവ് കണ്ണിറുക്കി കാട്ടുകയും ഫ്‌ളയിങ് കിസ് നല്‍കുകയും ചെയ്‌തെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. ഇതിന് മുന്‍പും യുവാവ് ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്തിട്ടുണ്ടെന്നും കുട്ടി കോടതിയില്‍ പറഞ്ഞു. 

തന്നെ പിന്തുടരാന്‍ ബന്ധുവുമായി 500രൂപ പന്തയം വെച്ചിരുന്നെന്ന യുവാവിന്റെ വാദവും കുട്ടി നിഷേധിച്ചു. ഇക്കാര്യം കുട്ടി തന്നോട് പറഞ്ഞിരുന്നതായി അമ്മ കോടതിയില്‍ പറഞ്ഞു. ശല്യം ചെയ്യരുതെന്ന് വിലക്കിയിട്ടും ഇത് തുടര്‍ന്നതിനാലാണ് പൊലീസിനെ സമീപിച്ചതെന്നും അമ്മ വ്യക്തമാക്കി. 

കേസില്‍ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നും യുവാവ് ലൈംഗിക ചേഷ്ടയോടെ പെരുമാറിയതായി കുട്ടിയോ അമ്മയോ പരാതിയില്‍ പറയുന്നില്ലെന്നും പ്രതിഭാഗം വാദിച്ചു. 

എന്നാല്‍ പറഞ്ഞുവിലക്കിയിട്ടും പ്രതി നിരന്തരം ഇത്തരത്തിലുള്ള പ്രവൃത്തി തുടരുകയായിരുന്നെന്നും ലൈംഗിക ചുവയോടെ തന്നെയാണ് പെരുമാറിയതെന്ന് സാക്ഷി മൊഴികളില്‍ നിന്ന് വ്യക്തമാണെന്നും കോടതി വിലയിരുത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X

FOLLOW US

ON GOOGLE DISCOVER