70കാരിക്ക് മിനുറ്റുകൾക്കകം രണ്ട് ഡോസ് വാക്സിൻ ഒരുമിച്ച് കുത്തിവെച്ചു; നിരീക്ഷണത്തിൽ 

​ഗവതി ദേവി എന്ന 70കാരിക്കാണ് രണ്ട് ഡോസ് ഒരുമിച്ച് കുത്തിവെച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കാൻപൂർ: വയോധികയ്ക്ക് കോവിഡ് പ്രതിരോധ വാക്സിൻ രണ്ട് ഡോസ് ഒരുമിച്ച് കുത്തിവച്ചു. യുപിയിലെ ജലൗണ്‍ ജില്ലയിലാണ് സംഭവം. ഭ​ഗവതി ദേവി എന്ന 70കാരിക്കാണ് രണ്ട് ഡോസ് ഒരുമിച്ച് കുത്തിവെച്ചത്. ഇതേത്തുടർന്ന് ഇവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഇതുവരെ ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ജയ്ഘ ബ്ലോക്കിൽ തദ്ദേശവാസികൾക്ക് വാക്സിൻ നൽകുന്നതിനായി രണ്ട് കൗണ്ടറുകൾ സ്ഥാപിച്ചിരുന്നു. ആദ്യത്തെ കൗണ്ടറിൽ നിന്ന് വാക്സിൻ എടുത്തശേഷം വിശ്രമിച്ചിരുന്ന ഭ​ഗവതി ദേവിയോട് വാക്സിൻ സർട്ടിഫിക്കറ്റ് വാങ്ങാനായി രണ്ടാമത്തെ കൗണ്ടറിൽ ചെല്ലാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് അവിടെയെത്തിയപ്പോലഅ‍ വാക്സിൻ എടുത്തതിന് ശേഷമാണ് സർട്ടിഫിക്കറ്റ് തരുന്നതെന്ന് അറിയിച്ചു. ഉടൻതന്നെ ഒരു നഴ്സ് എത്തി വാക്സിൻ കുത്തിവച്ചു. ഒരിക്കൽ കുത്തിവച്ചതാണെന്ന് ഭ​ഗവതി ദേവി പറഞ്ഞതോടെയാണ് പിഴവ് സംഭവിച്ചെന്ന് മനസ്സിലായത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com